• October 21, 2021

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളെയും ദുരന്ത മേഖലയായി പ്രഖ്യാപിച്ചു

 അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളെയും ദുരന്ത മേഖലയായി പ്രഖ്യാപിച്ചു

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരും മരണ സംഖ്യയുമുള്ള അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളെയും ദുരന്ത മേഖലയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അന്‍പതു സംസ്ഥാനങ്ങളേയും ദുരന്ത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്.മാര്‍ച്ച് 20 ന് കൊറോണയുടെ അമേരിക്കയിലെ ഹോട്ട് സ്പോട്ടായി മാറിയ ന്യൂയോര്‍ക്കിനെയാണ് ആദ്യം ദുരന്തബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചത്.

ഏറ്റവുമൊടുവില്‍ ദുരന്തമേഖലയായി പ്രഖ്യാപിക്കപ്പെട്ടത് വയോമിംഗ് സംസ്ഥാനമാണ്. ശനിയാഴ്ചയായിരുന്നു ഇത്. അമ്പത് സംസ്ഥാനങ്ങളുള്ള അമേരിക്കയില്‍ ആദ്യത്തേത് അംഗീകരിച്ച് 22 ദിവസത്തിനുശേഷമാണ് ഏറ്റവുമൊടുവില്‍ വയോ മിംഗിലും പ്രഖ്യാപനം നിലവില്‍ വന്നത്.

50 സംസ്ഥാനങ്ങള്‍ക്ക് പുറമേ, വാഷിംഗ്ടണ്‍, ഡി.സി, പ്യൂര്‍ട്ടോ റിക്കോ, ഗ്വാം, നോര്‍ത്തേണ്‍ മരിയാന ദ്വീപുകള്‍, യുഎസ് വിര്‍ജിന്‍ ദ്വീപുകള്‍ എന്നിവയെയും ദുരന്ത മേഖലകളായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.ഒരു യുഎസിലെ വലിയ പ്രദേശമായ അമേരിക്കന്‍ സമോവയില്‍ മാത്രമാണ് ദുരന്ത പ്രഖ്യാപനത്തിന് കീഴില്‍ വരാത്തത്.

Related post