• October 23, 2021

ഒരാൾക്ക്​ പകരം കോടതി അഞ്ചു പേരെ തൂക്കിക്കൊ​ല്ലേണ്ടതുണ്ടോ?രാഷ്​ട്രപതിക്ക് കത്തെഴുതി നിർഭയ പ്രതികളുടെ കുടുംബം

 ഒരാൾക്ക്​ പകരം കോടതി അഞ്ചു പേരെ തൂക്കിക്കൊ​ല്ലേണ്ടതുണ്ടോ?രാഷ്​ട്രപതിക്ക് കത്തെഴുതി നിർഭയ  പ്രതികളുടെ കുടുംബം

നിർഭയ പ്രതികൾക്ക് ദയാ വധത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതി പ്രതികളുടെ കുടുംബം. ​ നിർഭയ കൂട്ടബലാത്സംഗക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളുടെയും കുടുംബാംഗങ്ങളാണ് രാഷ്​ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നൽകിയിരിക്കുന്നത്. പ്രായമായ മാതാപിതാക്കൾ, സഹോദരങ്ങൾ, കുറ്റവാളികളുടെ മക്കൾ എന്നിവരാണ്​ ദയാവധത്തിന്​ അനുമതി തേടിയിരിക്കുന്നത്​​.

“ഞങ്ങളുടെ അപേക്ഷ സ്വീകരിച്ച് ദയാവധത്തിന് അനുമതി നൽകണമെന്ന് ഇരയുടെ മാതാപിതാക്കളായ​ ഞങ്ങൾ അഭ്യർഥിക്കുന്നു. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത് തടയണം. നിർഭയ പോലെ മറ്റൊരു സംഭവം നടക്കില്ല. ഒരാൾക്ക്​ പകരം കോടതി അഞ്ചു പേരെ തൂക്കിക്കൊ​ല്ലേണ്ടതില്ല.’’ -ഹിന്ദിയിലെഴുതിയ കത്തിൽ പറയുന്നു.

“നമ്മുടെ രാജ്യത്ത്“ മഹാപാപിക്ക് പോലും ക്ഷമ നൽകുന്നു. പ്രതികാരം എന്നത് അധികാരത്തിന്റെ നിർവചനമല്ല. ക്ഷമിക്കുന്നതിൽ ശക്തിയുണ്ടെന്നും കത്തിൽ പറയുന്നു .എല്ലാ പ്രതികളുടെയും ദയാവധത്തിനുള്ള അപേക്ഷ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നേരത്തെ തന്നെ നിരസിച്ചിരുന്നു .അതേസമയം, പ്രതികൾ സമർപ്പിച്ച നിരവധി ഹരജികൾ ഡൽഹി കോടതി, ഡൽഹി ഹൈക്കോടതി, സുപ്രീം കോടതി എന്നിവയിൽ പരിഗണിക്കാനുണ്ട്.

2012 ഡിസംബർ 16 നാണ് പാരാമെഡിക്കൽ വിദ്യാർത്ഥിയെ ഒാടുന്ന ബസ്സിൽ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ചത്. പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 ന് മരണപ്പെട്ടു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 6 പേരെ അറസ്റ്റു ചെയ്യുകയുണ്ടായി പ്രതി രാംസിംഗ് 2013 മാർച്ച് 11-ന് ജയിലിനുള്ളിൽ വെച്ച് ആത്മഹത്യ ചെയ്തു.പ്രായ പൂർത്തിയാകാത്ത മറ്റൊരു പ്രതി ജുവനെെൽ ശിക്ഷയ്കക്ക് ശേഷം പുറത്തിറങ്ങി.മറ്റ് പ്രതികളായ വിനയ് ശർമ, അക്ഷയ് സിംഗ് താക്കൂർ, പവൻ ഗുപ്ത, മുകേഷ് സിംഗ് എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചു. മാർച്ച് 20 ന് പുലർച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റാനിരിക്കെയാണ് പ്രതി ഭാഗത്ത് നിന്നുള്ള ഈ പുതിയ നീക്കം .

Related post