• July 31, 2021

പ്രഭാസിനെക്കുറിച്ച് അല്ലു അര്‍ജുന്‌റെ പരാമര്‍ശം; അമ്പരന്ന് ആരാധകര്‍

 പ്രഭാസിനെക്കുറിച്ച് അല്ലു അര്‍ജുന്‌റെ പരാമര്‍ശം; അമ്പരന്ന് ആരാധകര്‍

ബാഹുബലി എന്ന ഒറ്റ ചിത്രംകൊണ്ട് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. സിനിമ താരങ്ങള്‍ക്കിടയില്‍ തന്നെ ഇദ്ദേഹത്തിന് കൈനിറയെ ആരാധകരാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പ്രഭാസിനെ കുറിച്ചുള്ള അല്ലു അര്‍ജുന്റെ വാക്കുകളാണ്. ഇത് ടോളിവുഡ് സിനിമ ലേകത്തെ ഞെട്ടിച്ചിട്ടുണ്ട്. അല്ലുവിന്റെ പുതിയ ചിത്രമായ അല വൈകുണ്ഠപുരംലൂവിന്റെ പ്രമോഷനിടെയായിരുന്നു സംഭവം.

ടോളിവുഡിനെ കുറിച്ച് പറയുമ്പുമ്പോള്‍ ആദ്യം പറയുന്ന മൂന്ന് പേരുകള്‍ ഏതൊക്കെയാണെന്നുള്ള ചോദ്യത്തിനുള്ള അല്ലു അര്‍ജുന്‌റെ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. എന്‍ടിആര്‍, മെഗസ്റ്റാര്‍ ചിരഞ്ജീവി, പ്രഭാസ് എന്നായിരുന്നു താരത്തിന്റെ മറുപടി.

താരത്തിന്റെ മറുപടി എല്ലാവരേയും അത്ഭുതപ്പെടുത്തി. ഇന്ത്യന്‍ സിനിമയില്‍ താരമായ ഒരേയൊരു താരം പ്രഭാസാണെന്നും അല്ലു കൂട്ടിച്ചേര്‍ത്തു. യുവ റെബല്‍ താരമായ പ്രഭാസ് ടോളിവുഡിന്റെ മുന്‍നിര താരമാണ്. ബാഹുബലിയുടെ രണ്ട് ഭാഗങ്ങള്‍ പുറത്തിറങ്ങിതോടെ അദ്ദേഹത്തിന് ആരാധകരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇത് അദ്ദേഹത്തെ പാന്‍ ഇന്ത്യന്‍ നടനാക്കി.

Related post