• October 28, 2021

അല്‍മല്ലുവുമായി നമിത പ്രമോദ്; ട്രൈലര്‍ കാണാം

 അല്‍മല്ലുവുമായി നമിത പ്രമോദ്; ട്രൈലര്‍ കാണാം

നമിത പ്രമോദിനെ നായികയാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന അല്‍മല്ലുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ജനുവരി 10ന് തിയേറ്ററുകളില്‍ എത്തും. മലയാള സിനിമയില്‍ പ്രവാസ ലോകത്തിന്റെ വോറിട്ട കഥയുമായാണ് അല്‍മല്ലു എത്തുന്നത്. ഈ കാലഘട്ടത്തിന്റെ വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. നാടും വീടും ഉപേക്ഷിച്ച്, സ്വപ്നങ്ങളെല്ലാം കെട്ടിപ്പടുക്കാന്‍ അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മാനസിക പ്രയാസങ്ങളും അവള്‍ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം. നിരവധി സസ്പെന്‍സുകള്‍ ഉളളതായിട്ടാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ബോബന്‍ സാമുവല്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ നമിതയെ കൂടാതെ മിയ ജോര്‍ജും ശക്തമായ നെഗറ്റീവ് റോളില്‍ എത്തുന്നുണ്ട്. സിദ്ധിഖ്, ലാല്‍, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഷീലു എബ്രഹാം,രശ്മി ബോബന്‍, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍, അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മിക്കുന്നത്. വിവേക് മേനോനാണ് ഛായാഗ്രഹണം. ജനുവരി 10നാണ് ചിത്രം തീയേറ്ററില്‍ എത്തുന്നത്.

Related post