• June 18, 2021

മദ്യ വില്‍പ്പനയ്ക്കായി ബാറുകളില്‍ ക്യൂആര്‍ കോഡിന് പകരം ബെവ്കോ ഇടോക്കണ്‍ നമ്പര്‍

 മദ്യ വില്‍പ്പനയ്ക്കായി ബാറുകളില്‍ ക്യൂആര്‍ കോഡിന് പകരം ബെവ്കോ ഇടോക്കണ്‍ നമ്പര്‍

മദ്യ വില്‍പന ആരംഭിച്ച മുതല്‍ സാങ്കേതിക പ്രശ്‌നം നേരിട്ടതിനെ തുടര്‍ന്ന് മദ്യ വില്‍പ്പനയ്ക്കായി ബാറുകളില്‍ ബദല്‍ മാര്‍ഗമൊരുങ്ങുന്നു. ക്യൂആര്‍ കോഡിന് പകരം ബെവ്കോ ഇടോക്കണ്‍ നമ്പറും, മൊബൈല്‍ നമ്പറും നോക്കി മദ്യം നല്‍കാനാണ് നിര്‍ദേശം.

ക്യൂആര്‍ കോഡിന്റേത് സാങ്കേതിക പ്രശ്നം ബെവ്കോ ഔട്ട്ലെറ്റുകളില്‍ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഔട്ട്ലെറ്റുകളില്‍ ബദല്‍ മാര്‍ഗം അധികൃതര്‍ നിര്‍ദേശിച്ചത്. തത്കാലം ക്യൂആര്‍ കോഡ് വേണ്ടെന്നും ബെവ്കോ ഇടോക്കണ്‍ നമ്പറും, മൊബൈല്‍ നമ്പറും നോക്കി മദ്യം നല്‍കാനുമാണ് പുതിയ നിര്‍ദേശം. സാങ്കേതിക പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും ബെവ്കോ അറിയിച്ചു.

ബാറുടമകള്‍ക്ക് യൂസര്‍നേമും, പാസ് വേര്‍ഡും നല്‍കിയില്ലായിരുന്നു. ഇത് കിട്ടിയാല്‍ മാത്രമേ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മദ്യ വിതരണം നടത്താന്‍ കഴിയുകയുള്ളു. ബെവ്കോയാണ് യൂസര്‍ നേമും, പാസ് വേര്‍ഡും നല്‍കേണ്ടത്. ഇതേ തുടര്‍ന്നുണ്ടായ പ്രശ്നപരിഹാരമായാണ് പുതിയ ബദല്‍ മാര്‍ഗം വന്നിരിക്കുന്നത്.

അതേസമയം, വിര്‍ച്വല്‍ ക്യൂ വഴിയുള്ള മദ്യവില്‍പ്പനയില്‍ സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 1,30,000 ഇ ടോക്കണുകളാണ്.

Related post