• July 27, 2021

ആമസോണിൽ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍

 ആമസോണിൽ  ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍

മികച്ച ഓഫറുകളോടെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ .ജനുവരി 19ന് ആരംഭിക്കുന്ന സെയിൽ 22ന് അവസാനിക്കും. സ്മാര്‍ട്ടഫോണുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഗാര്‍ഹികോപരണങ്ങള്‍ അടക്കം നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ആമസോണ്‍ വമ്പന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിളിന്‍റേതുള്‍പ്പെടെ വിവിധ സ്മാര്‍ട്ട്ഫോണുകളുടെ വിലക്കുറവാണ് ശ്രദ്ധേയം.

ഷവോമി, വണ്‍ പ്ലസ്, സാംസങ് എം30എസ്, ആപ്പിളിന്റെ ഐഫോണ്‍ എക്‌സ് ആര്‍ എന്നിവ പോലുള്ള നിരവധി സ്മാര്‍ട്ട്ഫോണുകള്‍ക്ക് 40% വരെ വിലക്കുറവുണ്ടാകും. മാത്രമല്ല, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 12 ഉച്ചയ്ക്ക് 12 മുതല്‍ സാധനങ്ങള്‍ ഓഫര്‍ നിരക്കില്‍ വാങ്ങാവുന്നതാണ്.

Related post