• October 16, 2021

കൊവിഡ് വ്യാപനത്തിന് അറിഞ്ഞുകൊണ്ട് ചൈന ഉത്തരവാദിയെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരും: ട്രംപ്

 കൊവിഡ് വ്യാപനത്തിന് അറിഞ്ഞുകൊണ്ട് ചൈന ഉത്തരവാദിയെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരും: ട്രംപ്

കൊവിഡ് വ്യാപനത്തിന് പിന്നില്‍ അറിഞ്ഞുകൊണ്ട് ചൈന ഉത്തരവാദിയാണെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസ് വ്യാപനം ചൈനയില്‍വച്ച് തന്നെ നിയന്ത്രിയ്ക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല എന്നും ട്രംപ് പറഞ്ഞു.

വുഹാനില്‍നിന്നും പൊട്ടിപ്പുറപ്പെട്ട മഹാമാരിയില്‍ ചൈന പ്രത്യാഘാതം നേരിടേണ്ടിവരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ തീര്‍ച്ചയായും എന്നായിരുന്നു ട്രംപിന്റെ മറുപടി. ‘ഒരു അബദ്ധം നിയന്ത്രണാതീതമാവുന്നതും അബദ്ധം മനഃപ്പൂര്‍വ്വം ഉണ്ടാക്കുന്നതും തമ്മില്‍ വലിയ അന്തരം ഉണ്ട്. രണ്ടായാലും ഇതില്‍ അന്വേഷണം നടത്താന്‍ ചൈന അനുമതി നല്‍കണം. അരുതാത്തത് എന്തോ സംഭവിച്ചു എന്ന് അവര്‍ക്ക് അറിയാം’ ട്രംപ് പറഞ്ഞു.

Related post