• May 13, 2021

ഉപയോഗിച്ചത് എഫ് 16; പാക്കിസ്ഥാന് താക്കീതുമായി അമേരിക്ക

 ഉപയോഗിച്ചത് എഫ് 16; പാക്കിസ്ഥാന് താക്കീതുമായി അമേരിക്ക

ആയുധകരാര്‍ ലംഘിച്ച് ഇന്ത്യക്കെതിരെ ഡോഗ്‌ഫൈറ്റിന് എഫ്-16 വിമാനം ഉപയോഗിച്ച പാക്കിസ്ഥാന് അമേരിക്കയുടെ താക്കീത്. ഭീകരരെ നേരിടാന്‍ നല്‍കിയ എഫ് -16 യുദ്ധവിമാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും ഇന്ത്യയുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും ആരോപിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ പാക്കിസ്ഥാന്‍ വ്യോമസേനാ മേധാവികള്‍ക്ക് രേഖാമൂലം അമേരിക്ക ശാസന അയച്ചതായി യുഎസ് ന്യൂസ് പുറത്തുവിട്ട രേഖകള്‍ പറയുന്നു. അമേരിക്കയുമായുളള ആയുധ കരാര്‍പ്രകാരം ഭീകരവിരുദ്ധ നടപടികള്‍ക്കുമാത്രമേ പാക്കിസ്ഥാന് എഫ്-16 വിമാനം ഉപയോഗിക്കാനാകൂ.


ഫെബ്രുവരിയില്‍ നടന്ന കശ്മീരിലെ ഏറ്റുമുട്ടലിനിടെ ഇത്തരത്തിലുള്ള എഫ് -16 യുദ്ധവിമാനങ്ങളില്‍ ഒന്ന് ഇന്ത്യ വെടിവച്ചിട്ടിരുന്നു. ഇതും അമേരിക്കയ്ക്ക് അപമാനമുണ്ടാക്കിയിട്ടുണ്ട്. അന്ന് പാക്കിസ്ഥാന്‍ വ്യോമസേന എഫ്-16 ഉപയോഗിച്ചത് നേരത്തെയുണ്ടാക്കിയ കരാറുകളുടെയും നിബന്ധനകളുടെയും അടിസ്ഥാന ലംഘനമാണ്. യുഎസ് യുദ്ധവിമാനങ്ങള്‍ ന്യൂക്ലിയര്‍ ശക്തികള്‍ക്കിടയില്‍ ഉപയോഗിച്ചത് അപകടകരമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇത് സംബന്ധിച്ച് നേരത്തെ തന്നെ അമേരിക്ക അന്വേഷിച്ചിരുന്നു. പാക്കിസ്ഥാന്‍ എഫ്-16 വിമാനം ഉപയോഗിച്ചതിന് ഇന്ത്യ തെളിവുകള്‍ കൈമാറിയിരുന്നു. അതിര്‍ത്തിക്കുളളില്‍ വീണ വിമാനത്തിന്റെ അവശിഷ്ടങ്ങളടക്കമുളള തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു.

Related post