• June 15, 2021

ആറു വര്‍ഷം കൊണ്ട് മോദി ആത്മവിശ്വാസമുള്ള ഇന്ത്യയെ പടുത്തുയര്‍ത്തി: അമിത് ഷാ

 ആറു വര്‍ഷം കൊണ്ട് മോദി ആത്മവിശ്വാസമുള്ള ഇന്ത്യയെ പടുത്തുയര്‍ത്തി: അമിത് ഷാ

മോദി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതിനിടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് ചരിത്രപരമായ തെറ്റുകള്‍ തിരുത്തുക മാത്രമായിരുന്നില്ല പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിരുന്നത്. ആറു ദശകത്തിനിടെ സൃഷ്ടിക്കപ്പെട്ടിരുന്ന ശൂന്യത നികത്തി ആത്മവിശ്വാസമുള്ള ഇന്ത്യയെ പടുത്തുയര്‍ത്തുകയായിരുന്നു. ദരിദ്രരുടെ ക്ഷേമത്തിനുള്ള ഉത്തമ ഉദാഹരണമാണ് ആറു വര്‍ഷത്തെ ഭരണമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

ഒട്ടനവധി മികച്ച നേട്ടങ്ങള്‍ കാഴ്ച വെച്ച മോദിയെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ ഷാ കോടിക്കണക്കിന് വരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദിയും പറഞ്ഞു. മോദിയുടെ കഴിവിലും കാഴ്ചപ്പാടുകളിലും തനിക്ക് വിശ്വാസമുണ്ട്. ഇനിയും ഇന്ത്യ ഇത്തരത്തില്‍ മുന്നേറുമെന്നും ഷാ പറയുന്നു. മോദിയെ തിരഞ്ഞെടുത്ത, രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ സംഭാവനകള്‍ നല്‍കിയ ജനങ്ങള്‍ക്കു മുന്നില്‍ തല കുനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങളും പൊതുക്ഷേമപ്രവര്‍ത്തനങ്ങളും ഓരോ വീടുകളിലേക്കും എത്തിച്ചത് പ്രവര്‍ത്തകരാണ്. അവരുടെ കഠിനാധ്വാനത്തിനും ത്യാഗത്തിനും നന്ദിയെന്നും ഷാ പറയുന്നു.

Related post