• June 15, 2021

അമിതാഭ് ബച്ചന്റെ വസതി ജെല്‍സ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

 അമിതാഭ് ബച്ചന്റെ വസതി ജെല്‍സ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ബച്ചന്റെ വസതി ജെല്‍സ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ബിഎംഎസി അധികൃതരാണ് നടപടി സ്വീകരിച്ചത്. ബച്ചന്റെ വസതിയിലേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചു. പ്രദേശത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അമിതാഭിനും അഭിഷേകിനും കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Related post