• May 14, 2021

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റെ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

 ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റെ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കോബി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന് സ്പെഷ്യല്‍ വിഷന്‍ ഫ്ള്ളൈറ്റിനുള്ള അനുമതി ലഭിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഫെഡറല്‍ ഏവിയേന്‍ അഡിമിനിസ്ട്രേഷന്റെയും ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡിലെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അപകട സ്ഥനത്ത് പരിശോധന തുടങ്ങി. പൈലറ്റ് എയര്‍ക്രാഫ്റ്റ് കണ്‍ട്രോളുമായി നടത്തിയ സംഭാഷണത്തില്‍ നിന്നാണ് ഹെലികോപ്റ്ററിന് സ്പെഷ്യല്‍ വിഷന്‍ ഫ്ള്ളൈറ്റിനുള്ള അനുമതി ലഭിച്ചിരുന്നതായി വ്യക്തമായത്.

മോശം കാലാവസ്ഥാ സാഹചര്യത്തില്‍ പറക്കുന്നതിനു നല്‍കുന്ന അനുമതിയാണ് എസ് വിഎഫ്ആര്‍. കോബി ബ്രയാന്റും മകളും അടക്കം ഹെലിക്പ്റ്ററിലുണ്ടായിരുന്ന ഒന്‍പത് പേര്‍ അപകടത്തില്‍ മരിച്ചിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10നായിരുന്നു അപകടം. സ്വകാര്യ ഹെലികോപ്റ്ററില്‍ കോബി ബ്രയാന്റെ മകളെ ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടുപോകുമ്പോള്‍ ആയിരുന്നു അപകടം.

Related post