• October 26, 2021

സ്‌റ്റെല്‍ മന്നനറെ ദര്‍ബാര്‍ കാണാന്‍ ഫ്രീ ടിക്കറ്റും അവധിയും

 സ്‌റ്റെല്‍ മന്നനറെ ദര്‍ബാര്‍ കാണാന്‍ ഫ്രീ ടിക്കറ്റും അവധിയും

സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് രജനികാന്ത്- മുരുഗദോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദര്‍ബാര്‍. സൂപ്പര്‍ സ്റ്റാറും ഹിറ്റ്മേക്കറായ എ.ആര്‍.മുരുകദോസും ആദ്യമായി ഒന്നിക്കുന്നതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വളരെ നാളുകള്‍ക്ക് ശേഷം രജിനി പോലീസ് വേഷം ചെയ്യുന്നു എന്ന സവിശേഷതയും ദര്‍ബാറിനുണ്ട്.

ചിത്രത്തിന്‌റെ റിലീസിന്റെ ഭാഗമായി സൗജന്യ ടിക്കറ്റും അവധിയും നല്‍കിയിരിക്കുകയാണ് ചെന്നൈയിലെ ഒരു ഐ.ടി സ്ഥാപനം. ജീവനക്കാര്‍ക്ക് പൊങ്കല്‍ ബോണസിനൊപ്പമാണ് ടിക്കറ്റും അവധിയും സമ്മാനമായി നല്‍കുന്നത്.

രജനികാന്ത് ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന അവസരത്തില്‍ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നത് ചെന്നൈയില്‍ ഇപ്പോള്‍ പതിവാണ്. കബാലി, പേട്ട, കാല തുടങ്ങിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോഴും സമാനമായ സംഭവം ഉണ്ടായിരുന്നു.

ജനുവരി 9 നാണ് ദര്‍ബാര്‍ പുറത്തിറങ്ങുന്നത്. പോലീസുദ്യോഗസ്ഥനായ ആദിത്യ അരുണാചലം എന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ നാളുകള്‍ക്കുശേഷമാണ് നയന്‍സ്-രജനി ജോഡികള്‍ സ്‌ക്രീനിലെത്തുന്നത്.

Related post