• July 28, 2021

അങ്കമാലിയിൽ നിന്ന് മൈക്കിൾസ് കോഫി ഹൌസ്.

 അങ്കമാലിയിൽ നിന്ന് മൈക്കിൾസ് കോഫി ഹൌസ്.

‘മധുരം ഈ ജീവിതത്തിനു’ ശേഷം അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന മൈക്കിൾസ് കോഫി ഹൌസിൻ്റെ ചിത്രീകരണം അങ്കമാലിയിൽ തുടങ്ങി. കൽക്കി, വാരികുഴിയിലെ കൊലപാതകം എന്ന ചിത്രങ്ങളിലൂടെ സുപരിചിതനായ ധീരജ് ഡെന്നിയും, ജൂണിലൂടെ വെള്ളിത്തിരയിലെത്തിയ മാർഗ്രെറ്റും, ഡോ.റോണിയും, രൺഞ്ചി പണിക്കരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അങ്കമാലി ഫിലിംസിൻ്റെ ബാനറിൽ ജിസ്സോ ജോസാണ് നിർമ്മാണം, ജിസ്സോ ജോസ് തന്നെയാണ് തിരക്കഥ. ശരത് ഷാജി ഛായാഗ്രാഹണവും, എഡിറ്റിംഗ് നിഖിൽ വേണുവും നിർവഹിക്കുന്നു.

സംഗീതം റോണി റാഫേൽ. ശ്യം ലാലാണ് ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ.റൊമാന്റിക് ഫാമിലി ഡ്രാമ ത്രില്ലർ ജേർണരിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ലൊക്കേഷൻ അങ്കമാലി, കൊച്ചി, ട്രിവാൻഡ്രം, ആലപ്പുഴ,ഗുണ്ടൽപേട്ട് എന്നിവടങ്ങിളിൽവച്ചാണ്.

Related post