• July 31, 2021

രക്തമൂര്‍ന്നിറങ്ങുന്ന നഗ്നമായ ദേഹവുമായി അവര്‍ തെരുവില്‍ കിടന്നു പ്രതിഷേധിച്ചു

 രക്തമൂര്‍ന്നിറങ്ങുന്ന നഗ്നമായ ദേഹവുമായി അവര്‍ തെരുവില്‍ കിടന്നു പ്രതിഷേധിച്ചു

.സ്‌പെയിനില്‍ ഇന്നലെയായിരുന്നു വ്യത്യസ്തമായ ഈ പ്രതിഷേധം അരങ്ങേറിയത്. യൂറോപിലെ രോമ വ്യവസായത്തിനെതിരെ മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ നഗ്‌ന പ്രതിഷേധം. അതിശൈത്യത്തെ വകവയ്ക്കാതെ ഒരു മണിക്കൂറോളമാണ് 50 മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ചത്തതോ മരിക്കുന്നതോ ആയ മൃഗങ്ങളോട് സാമ്യമുള്ളതുപോലെ ചലനരഹിതമായി കിടന്നത്.


”ഒരു കോട്ടിന് മാത്രം എത്ര ജീവന്‍?”എന്ന പ്ലക്കാര്‍ഡുകളും പിടിച്ചാണവര്‍ നഗര വീഥിയില്‍ സമരവുമായെത്തിയത്. സ്പെയിനിലെയും ലാറ്റിന്‍ അമേരിക്കയിലെയും മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന അനിമ നാച്ചുറലിസാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

സ്‌പെയിന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് രോമ കുപ്പായങ്ങളാണ്. അതുകൊണ്ട് തന്നെ ‘ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് മൃഗങ്ങളെയാണ് രോമത്തിനായി കൊന്നൊടുക്കുന്നത്. ഇതിനെതിരെയായിരുന്നു പ്രതിഷേധമുയര്‍ന്നത് .പെറ്റയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും വില്‍ക്കുന്ന രോമങ്ങളില്‍ 85 ശതമാനവും വരുന്നത് ഫാമുകളില്‍ നിന്നാണ് .ഇതിനായി കുറുക്കന്മാരെയും മിങ്കുകളെയും മറ്റ് മൃഗങ്ങളെയും കൊല്ലാനും തൊലിയുരിക്കാനും അവയുടെ ജീവിതകാലം മുഴുവന്‍ കൂടുകളില്‍ അടച്ചിടും.

രോമകൃഷി 2000 ല്‍ യു.കെയില്‍ നിയമവിരുദ്ധമാക്കിയിരുന്നുവെങ്കിലും യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇപ്പോഴും മൃഗങ്ങള്‍ വേട്ടയാടപ്പെടുന്നു .
ഗുച്ചി, അര്‍മാനി , മൈക്കല്‍ കോര്‍സ്, ഗുച്ചി, ബര്‍ബെറി,തുടങ്ങിയ കമ്ബനികള്‍ പ്രകൃതിദത്ത രോമങ്ങള്‍ക്ക് പകരം തുല്യ ഗുണനിലവാരമുള്ളതോ മികച്ചതോ ആയ കൃത്രിമ രോമങ്ങള്‍ ഉപയോഗിക്കുമെന്ന് അറിയിച്ചിരുന്നു. ‘ നിരവധി ഫാഷന്‍ ബ്രാന്‍ഡുകള്‍ വസ്ത്രത്തില്‍ രോമങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്നും അടുത്തിടെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലണ്ടന്‍ ഫാഷന്‍ വീക്കില്‍ റണ്‍വേകളില്‍ രോമ വസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്നവരുടെ വിജയമാണെന്ന് പ്രതിഷേധം സംഘടിപ്പിച്ച അനിമാ നാച്ചുറലിസ് അവകാശപ്പെടുന്നു.

മാഡ്രിഡിലെ ഏറ്റവും കൂടുതല്‍ രോമക്കുപ്പായങ്ങള്‍ വിറ്റുപോകുന്ന കടകളുള്ള പ്രെസിയാഡോസ് സ്ട്രീറ്റിലെ കടകള്‍ക്ക് മുന്നിലും, ബാഴ്സലോണ, സരഗോസ, അലികാന്റെ, വലന്‍സിയ എന്നിവിടങ്ങളിലും മൃഗരോമങ്ങള്‍ക്കെതിരെയുള്ള കാമ്‌ബെയ്ന്‍ സംഘടിപ്പിക്കപ്പെട്ടത്.

Related post