• October 23, 2021

മേപ്പടിയാനില്‍ ഉണ്ണി മുകുന്ദന്റെ നായികയായി അഞ്ജു കുര്യന്‍; ഷൂട്ടിംഗ് പുരോഗമിക്കുന്നു

 മേപ്പടിയാനില്‍ ഉണ്ണി മുകുന്ദന്റെ നായികയായി അഞ്ജു കുര്യന്‍; ഷൂട്ടിംഗ് പുരോഗമിക്കുന്നു

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമാണ് ‘മേപ്പടിയാന്‍’. ചിത്രീകരണം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് അഞ്ജു കുര്യനാണ്. അതേസമയം ഈരാറ്റുപേട്ടയിലും പാലായിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ജാക്ക് ആന്‍ഡ് ഡാനിയേലാണ് അഞ്ജു ഒടുവിലായി അഭിനയിച്ച സിനിമ. ലോക്ക് ഡൗണ്‍ സമയത്ത് ഫോട്ടോഷൂട്ടുകളുടെയും പരസ്യചിത്രങ്ങളുടെയും ഭാഗമായിരുന്നു താരം.

ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, മേജര്‍ രവി, കലാഭവന്‍ ഷാജോണ്‍, ശ്രീജിത് രവി, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കോട്ടയം രമേഷ്, പോളി വല്‍സന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. യുഎംഎഫിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related post