• October 23, 2021

കേരളത്തില്‍ 9 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

 കേരളത്തില്‍ 9 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 112 ആയി ഉയര്‍ന്നു. ഇതില്‍ ആറ് പേര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്. ആകെ 12 പേര്‍ രോഗവിമുക്തരായിട്ടുണ്ട്. മുഖ്യമന്ത്രി പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ പാലക്കാട്, മൂന്നു പേര്‍ എറണാകുളം, രണ്ട് പേര്‍ പത്തനം തിട്ട, ഒരാള്‍ കോഴിക്കോട് എന്നിവിടങ്ങളിലാണ്. നാലുപേര്‍ ദുബായില്‍നിന്നും ഒരാള്‍ യുകെ, ഒരാള്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് ഇടപഴകിലൂടെ ലഭിച്ചതാണ്.

കേന്ദ്രസര്‍ക്കാര്‍ ഇന്നലെ മുതല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കിയിട്ടുണ്ട്. അതിനു മുന്‍പുതന്നെ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. സ്ഥിതി കൂടുതല്‍ ഗൗരവതരമാകുന്നു എന്നതാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക് പോകേണ്ടതുണ്ട്. സര്‍ക്കാര്‍ ജനജീവിതം ഭദ്രമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related post