• July 28, 2021

പാട്ടുമായി അനൗഷ്‌ക; ഏറ്റെടുത്ത് തല ഫാന്‍സ്

 പാട്ടുമായി അനൗഷ്‌ക; ഏറ്റെടുത്ത് തല ഫാന്‍സ്

അജിത്തിനെപ്പോലെ അദ്ദേഹത്തിന്റെ കുടുംബത്തെയും സ്‌നേഹിക്കുന്നവരാണ് ‘തല’ ആരാധകര്‍. സോഷ്യല്‍ മീഡിയ വഴി അജിത്തിന്റെ ഭാര്യ ശാലിനിയോടും മക്കളായ അനൗഷ്‌കയോടും ആദ്വിക്കിനോടുമുളള സ്‌നേഹം അവര്‍ പലപ്പോഴും കാട്ടാറുണ്ട്. അജിത്തിന്റെ മകളുടെ ക്രിസ്മസ് ഗാനമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

സ്‌കൂളിലെ ക്രിസ്മസ് ആഘോഷവേളയില്‍ അനൗഷ്‌ക പാടിയ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോയില്‍ ഇംഗ്ലീഷ് ഗാനമാണ് അനൗഷ്‌ക പാടുന്നത്. അനൗഷ്‌കയുടെ പാട്ടിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

‘വാലിമൈ’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് അജിത്. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറാണ്. പൊലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ അജിത്തിന്. 2020 ദീപാവലി റിലീസായി ചിത്രം തിയേറ്ററിലെത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം പുറത്തിറങ്ങിയ അജിത്തിന്റെ രണ്ടു സിനിമകളും സൂപ്പര്‍ ഹിറ്റായിരുന്നു. പൊങ്കിനു റിലീസിനെത്തിയ ശിവ സംവിധാനം ചെയ്ത ‘വിശ്വാസ’വും, ഓഗസ്റ്റില്‍ റിലീസ് ചെയ്ത സംവിധായകന്‍ എച്ച്.വിനോദിന്റെ ‘നേര്‍കൊണ്ട പാര്‍വെ’യും ബോക്‌സോഫിസില്‍ ഹിറ്റായി.

Related post