• December 3, 2021

ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം അറസ്റ്റില്‍

 ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം അറസ്റ്റില്‍

ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം അറസ്റ്റില്‍. അഞ്ച് സംസ്ഥാനങ്ങള്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ ഷര്‍ജീല്‍ ഇമാം ബിഹാറില്‍ വെച്ചാണ് അറസ്റ്റിലായത്‌. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന് ഷര്‍ജില്‍ ഇമാം പ്രസംഗിച്ചു എന്നാണ് കേസ്. യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ കഴിഞ്ഞ 16 നായിരുന്നു ഷര്‍ജീല്‍ പ്രസംഗിച്ചത്.

ഷര്‍ജീലിന്‌റെ പ്രസംഗത്തിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തതതിന് പിന്നാലെ ജെ.എന്‍.യു വിദ്യാര്‍ഥിക്കായി തെരച്ചില്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഷര്‍ജീലിന്റെ രണ്ട് ബന്ധുക്കളുടെ വീടുകള്‍ പൊലീസ് റെയ്ഡ് ചെയ്തിരുന്നു.

Related post