• July 31, 2021

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

 പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം  അവതരിപ്പിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാര്‍ പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. ഈ നിയമം പാസാക്കുകയാണെങ്കില്‍ കേരളത്തിനും പഞ്ചാബിനും ശേഷം സിഎഎ വിരുദ്ധ പ്രമേയം പാസാക്കുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി രാജസ്ഥാന്‍ മാറും.
2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി സമുദായങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വഭേദഗതി നിയനം അനുസരിച്ച് ഇന്ത്യന്‍ പൗരത്വം കിട്ടും.

Related post