• December 3, 2021

ബ്രൈഡല്‍ ഗൗണില്‍ സുന്ദരിയായി അനുപമ പരമേശ്വരന്‍

 ബ്രൈഡല്‍ ഗൗണില്‍ സുന്ദരിയായി അനുപമ പരമേശ്വരന്‍

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന് നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. പ്രേമത്തിനുശേഷം പിന്നെ ആ ചുരുണ്ട മുടിക്കാരിയെ ആരും കണ്ടില്ല. മറ്റു നടിമാരെപ്പോലെ അനുപമ മലയാളത്തില്‍നിന്നും തമിഴിലേക്കും അവിടെനിന്നും തെലുങ്കിലേക്കും പോയി.


സോഷ്യല്‍ മീഡിയയില്‍ താരം സജ്ജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ ആറ് മില്ല്യണ്‍ ഫോളോവേഴ്‌സുണ്ട് താരത്തിന്. അനുപമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്.


ഐവറി കളര്‍ ഗൗണില്‍ അതിമനോഹരിയായി അനുപമ എത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബ്രൈഡല്‍ ഗൗണിലാണ് അനുപമ.

കൊച്ചിയിലെ ഡിസൈനര്‍മാരായ ടി ആന്‍ഡ് എം ബൈ മരിയ ടിയ മരിയ ആണ് ഈ മനോഹരമായ ഗൗണിന് പിന്നില്‍. പനമ്പിള്ളി നഗറിലുള്ള ടി&എം- ന്റെ ക്രിസ്മസ് സ്‌പെഷ്യല്‍ കളക്ഷന്റെ ഭാഗമായാണ് അനുപമ ഇവരുടെ മോഡലാകുന്നത്. അതിന്റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ടിയ നീല്‍ കാരിക്കശേരിയും മരിയ ജോസഫ് കാരിപ്പറമ്പിലുമാണ് ടി ആന്റ് എമ്മിന് പിന്നില്‍. എംബ്രോയ്ഡറി ചെയത് വെള്ള ബ്രൈഡല്‍ ഗൗണില്‍ അതീവ സുന്ദരിയായിരുന്നു അനുപമ. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശിവയാണ് അനുപയുടെ മേക്കപ്പിന് പിന്നില്‍. ഡാര്‍ക്ക് ഷെയ്ഡ് ലിപ്സ്റ്റിക് താരത്തിന്റെ ലുക്ക് തന്നെ മാറ്റി. ജോബിന വിന്‍സെന്റ് ആണ് സ്‌റ്റൈലിസ്റ്റ്.

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ അനുപമ പിന്നീട് തമിഴിലും തെലുങ്കിലുമായാണ് ശ്രദ്ധ പതിപ്പിച്ചത്. തെലുങ്കിലെത്തിയപ്പോള്‍ പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയില്‍നിന്നുളള അനുപമയുടെ മാറ്റം പെട്ടെന്നായിരുന്നു. ‘അ ആ’ ആയിരുന്നു അനുപമയുടെ തെലുങ്കിലെ ആദ്യ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രത്തിലൂടെ സഹസംവിധായികയായും തുടക്കം കുറിച്ചിരിക്കുകയാണ് അനുപമ.

Related post