• May 15, 2021

സാരിയില്‍ അതീവ സുന്ദരിയായി അനുപമ പരമേശ്വരന്‍

 സാരിയില്‍ അതീവ സുന്ദരിയായി അനുപമ പരമേശ്വരന്‍

പ്രേമത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടി അനുപമ പരമേശ്വരന്‌റെ ഏറ്റവും പുതിയ മോഡലിങ് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചുവന്ന സാരിയില്‍ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


മേരി എന്ന ചുരുണ്ട മുടിക്കാരി നാടന്‍ പെണ്‍കുട്ടിയായി വന്ന അനുപമ പരമേശ്വരന്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ യുവതികളുടെ ഫാഷന്‍ ഐക്കണായി മാറിയിട്ടുണ്ട്. മലയാളത്തില്‍ കേവലം രണ്ടു ചിത്രങ്ങളേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അനുപമയ്ക്ക് കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ ആരാധകരാണുള്ളത്. തെലുങ്കിലാണ് അനുപമ ഏറെയും സിനിമകള്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 2018ല്‍ തമിഴകത്തും മോളിവുഡിലും ഒരുപോലെ സംസാരവിഷയമായ ചിത്രം രാക്ഷസന്റെ തെലുങ്ക് പതിപ്പില്‍ അനുപമയായിരുന്നു നായിക.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ സഹസംവിധായകയായും അനുപമ പ്രവര്‍ത്തിക്കുന്നുണ്ട്.

Related post