• July 28, 2021

സെന്‍കുമാറിനെ ഡിജിപി ആക്കിയത് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്

 സെന്‍കുമാറിനെ ഡിജിപി  ആക്കിയത് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്

താന്‍ ജീവിതത്തില്‍ വലിയ ഒരു തെറ്റ് ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ അക്കാര്യം ഓര്‍ത്ത് താന്‍ പശ്ചാത്തപിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ടി പി സെന്‍കുമാറിനെ ഡിജിപി ആക്കിയതാണ് താന്‍ ജീവിതത്തില്‍ ചെയ്ത വലിയ തെറ്റെന്നാണ് ചെന്നിത്തല തുറന്ന് പറഞ്ഞിരിക്കുന്നത്.

ഒരു മലയാളി ഉദ്യോഗസ്ഥന്‍ ഡിജിപി ആകട്ടെ എന്നു കരുതിയാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അന്ന് സീനിയോറിറ്റിയില്‍ മുന്നിലെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.

Related post