• May 15, 2021

പൗരത്വഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

 പൗരത്വഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇതേത്തുടര്‍ന്ന് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ,പാക്കിസ്ഥാന്‍ , എന്നിവടങ്ങളിലെ മുസ്ലീം ഇതര പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. ആറുവര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന ഹിന്ദു, സിഖ് ,ക്രിസ്ത്യന്‍, പാര്‍സി, ജൈന ,ബുദ്ധവിശ്വാസികള്‍ക്ക് ഇതുവഴി പൗരത്വം ലഭ്യമാകും. മന്ത്രിസഭ അംഗീകരിച്ചതോടുകൂടി ഈ ആഴ്ച തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. മതപരമായ വിവേചനമാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പ്രതിഷേധം നേരത്തെ ഉയര്‍ന്നിരുന്നു.

Related post