• October 16, 2021

ലോക്ക് ഡൗണ്‍ ലോകത്തിന് മാതൃക; കൊവിഡ് എന്ന ഇരുട്ടിനെ അകറ്റാന്‍ ഏപ്രില്‍ അഞ്ചിന് വെളിച്ചമാകാം

 ലോക്ക് ഡൗണ്‍ ലോകത്തിന് മാതൃക; കൊവിഡ് എന്ന ഇരുട്ടിനെ അകറ്റാന്‍ ഏപ്രില്‍ അഞ്ചിന് വെളിച്ചമാകാം

.

ലോക്ഡൗണുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജനം നല്ല രീതിയില്‍ അച്ചടക്കം പാലിച്ചു എന്നും കോവിഡ് പ്രതിരോധത്തില്‍ പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ് എന്നും പ്രധാനമന്ത്രി. ഒറ്റയ്ക്ക് എങ്ങനെ രോഗത്തെ നേരിടും എന്നും ,കഷ്ടപ്പാട് എന്ന് തീരുമെന്നുമെല്ലാം പലര്‍ക്കും ആശങ്കകള്‍ ഉണ്ട്. എന്നാല്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല, 130 കോടി ജനങ്ങള്‍ ഒപ്പമുണ്ട്.

ആരും വീടിന്റെ പുറത്തിറങ്ങാതെ ബാല്‍ക്കണിയിലോ വാതില്‍ക്കലോ നിന്ന് വെളിച്ചം തെളിയിക്കണം. രാജ്യത്തെ 130 കോടി ജനങ്ങളുടെ ശക്തി തെളിയിക്കാനാണ് ഇതു ചെയ്യുന്നതെന്നും മോദി പറഞ്ഞു. കൊറോണ വൈറസ് കൊണ്ടുവന്ന അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക് നാം സഞ്ചരിക്കണമെന്നും മോദി പറഞ്ഞു.

ലോക്ക് ഡൗണില്‍ ആരും ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണിനോട് രാജ്യം നന്നായി പ്രതികരിച്ചു. രാജ്യത്തിന്റെ സാമൂഹിക ശക്തിയാണ് ഇതിലൂടെ പ്രകടമായത്. സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണിതെന്നും പല രാജ്യങ്ങളും ഇത് മാതൃകയാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം രാജ്യത്തെ അറിയിച്ചത്. മുന്‍പ് ജനതാ കര്‍ഫ്യൂ ദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാനായി എല്ലാവരും വൈകിട്ട് അഞ്ച് മണിയ്ക്ക് ബാല്‍ക്കണിയിലെത്തി പാത്രങ്ങളും മറ്റും ഉപയോഗിച്ച് ഒരുമിച്ച് അഞ്ച് മിനിട്ട് ശബ്ദമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു സമാനമാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ സന്ദേശം.

Related post