• October 21, 2021

ഇന്ന് ലോകാരോഗ്യ ദിനം; മാലാഖമാര്‍ക്ക് സമര്‍പ്പിച്ച് ലോകം

 ഇന്ന് ലോകാരോഗ്യ ദിനം; മാലാഖമാര്‍ക്ക് സമര്‍പ്പിച്ച് ലോകം

ലോകം ഒരു മഹാമാരിക്കു മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ മറ്റൊരു ലോകാരോഗ്യദിനം കൂടി. ഈ ദിനം കൊവിഡിനെതിരായുള്ള പോരാട്ടത്തില്‍ മുന്നണിപ്പോരാളികളായ ഭൂമിയിലെ മാലാഖമാര്‍ക്ക് സമര്‍പ്പിക്കുകയാണ് ലോകാരോഗ്യസംഘടന (who) . കരുതലിന്റെ കരസ്പര്‍ശത്തില്‍ വ്യാധികളെയും,വേദനകളെയും വേര്‍പ്പെടുത്തുന്നതിനായി പൊരുതുന്ന സമര്‍പ്പിത ജീവിതങ്ങളെ ഈ ദിനത്തില്‍ ലോകം ഒരിക്കല്‍ ക്കൂടി തിരിച്ചറിയുകയാണ്.

കോവിഡ് എന്ന കണ്ണില്‍ കാണാനാവാത്ത ശത്രുവിന് മുഖാംമുഖം നിന്ന് അന്യന്റെ ജീവന് വേണ്ടി സ്വന്തം ജീവന്‍ പണയം വച്ച് യുദ്ധം ചെയ്യുകയാണ് ലോകമെമ്പാടുമുള്ള ആതുരസേവകര്‍. നമ്മളെ മരണത്തിന് വിട്ടുകൊടുക്കാതെ പൊരുതുന്ന അവര്‍ക്ക് വേണ്ടത് നമ്മുടെ പിന്തുണയാണ്. ഓരോ ദിവസവും ലോകത്തിന്റെ ഓരോ കോണില്‍ നിന്നും അറിയുന്ന വാര്‍ത്തകളില്‍ അവരുടെ വേദനയും,വ്യാകുലതകളും,വിടപറയലും ഉണ്ട്. അത് നമുക്ക് വേണ്ടിയാണ്. ഈ ഇരുണ്ട കാലത്തെ പ്രതീക്ഷയുടെ ഇത്തിരി വെട്ടമാവുന്ന അവര്‍ക്ക് സമര്‍പ്പിക്കാം ഈ ദിനം. കൂടെ നില്‍ക്കാം, കൂട്ടായി നില്‍ക്കാം,കരുതലിന്റെ കരങ്ങള്‍ക്ക് കരുത്താകാം.

Related post