• May 15, 2021

അറബ് വിമണ്‍ സ്പോര്‍ട്സ് ടൂര്‍ണമെന്റ് ഫെബ്രുവരിയില്‍

 അറബ് വിമണ്‍ സ്പോര്‍ട്സ് ടൂര്‍ണമെന്റ് ഫെബ്രുവരിയില്‍

അറബ് ലോകത്തെ വനിതാ കായികതാരങ്ങള്‍ മാറ്റുരക്കുന്ന അറബ് വിമണ്‍ സ്പോര്‍ട്സ് ടൂര്‍ണമെന്റ് ഫെബ്രുവരിയില്‍ ഷാര്‍ജയില്‍ നടക്കും. 15 അറബ് രാജ്യങ്ങളില്‍ നിന്ന് 65 ക്ലബുകളിലെ വനിതകള്‍ മാറ്റുരക്കും. അടുത്തമാസം രണ്ട് മുതല്‍ 12 വരെയാണ് ഷാര്‍ജയില്‍ അറബ് വിമണ്‍ സ്പോര്‍ട്സ് ടൂര്‍ണമെന്റ് നടക്കുക.

ഷാര്‍ജ ഭരണാധികാരിയുടെ പത്നിയും ഷാര്‍ജ വുമണ്‍ സ്പോര്‍ട്സ് ചെയര്‍പേഴ്സണുമായ ശൈഖ ജവാഹര്‍ ബിന്‍ത് മുഹമ്മദ് ആല്‍ഖാസിമിയുടെ രക്ഷകര്‍തൃത്തിലാണ് അറബ് വിമണ്‍ സ്പോര്‍ട്സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഷാര്‍ജ് ബുക്ക് കാപിറ്റില്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ പുതിയ മാനദണ്ഡങ്ങളുടെ പ്രഖ്യാപനം നടന്നു. ഇത്തവണ മല്‍സരങ്ങളുടെ കൂട്ടത്തില്‍ കരാട്ടേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാസ്കറ്റ്ബോള്‍, ടേബിള്‍ ടെന്നിസ്, അമ്പെയ്ത്ത്, വാള്‍പയറ്റ്, കുതിരച്ചാട്ടം, ഷൂട്ടിങ്, അത്‍ലറ്റിക്സ് എന്നിവയാണ് മറ്റിനങ്ങള്‍. കൂടുതല്‍ മെഡല്‍ നേടുന്ന ക്ലബിനും, കൂടുതല്‍ ഇനങ്ങളില്‍ പങ്കെടുക്കുന്ന ക്ലബ്ലിനും പ്രത്യേക പുരസ്കാരങ്ങളും ഇത്തവണയുണ്ടാകും.

Related post