• October 26, 2021

എംജിആര്‍ ലുക്കില്‍ അരവിന്ദ് സ്വാമി; അമ്പരന്ന് ആരാധകര്‍

 എംജിആര്‍ ലുക്കില്‍ അരവിന്ദ് സ്വാമി; അമ്പരന്ന് ആരാധകര്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി സംവിധായകന്‍ എ.എല്‍ വിജയ് ഒരുക്കുന്ന ച്ത്രം ‘തലൈവി’യില്‍ എംജിആറായി അരവിന്ദ് സാമി. പുരട്ചിതലൈവരായുള്ള അരവിന്ദ് സാമിയുടെ പുത്തന്‍ ലുക്ക് എത്തി.

ചിത്രം കണ്ട ആരാധകരേവരും അമ്പരന്നിരിക്കുകയാണ്. അത്രത്തോളം സാമ്യതയാണ് ആരാധകര്‍ക്ക് ചൂണ്ടിക്കാട്ടാനുള്ളത്. മദ്രാസ്പട്ടണം’, ‘ദൈവതിരുമകള്‍’ എന്നീ സിനിമകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് എഎല്‍ വിജയ്.

View this post on Instagram

Makkal Thilagam MGR in #Thalaivi

A post shared by ARVIND_SWAMI (@thearvindswami) on

ചിത്രത്തില്‍ ജയലളിതയായി എത്തുന്നത് ബോളിവുഡ് താരറാണി കങ്കണ റണൗട്ടാണ്. കങ്കണയുടെ തലൈവി ലുക്കിനെതിരെ സോഷ്യല്‍മീഡിയ തിരിഞ്ഞിരുന്നു. അതേസമയം എംജിആറിന്റെ ലുക്കില്‍ ആരാധകര്‍ തൃപ്തരാണെന്നാണ് മനസിലാക്കാനാകുന്നത്.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തലൈവിയ്ക്കായി രചന നിര്‍വ്വഹിക്കുന്നത് കെ വി വിജയേന്ദ്ര പ്രസാദും രജത് അറോറയും ചേര്‍ന്നാണ്.

Related post