• August 3, 2021

ചന്ദ്രനിലിപ്പോഴും ആംസ്‌ട്രോങ്ങിന്റെ കാല്‍പ്പാടുകളുണ്ടോ ?

 ചന്ദ്രനിലിപ്പോഴും ആംസ്‌ട്രോങ്ങിന്റെ കാല്‍പ്പാടുകളുണ്ടോ ?

ഉണ്ട് .നീല്‍ ആംസ്‌ട്രോങ്ങിന്റെ കാല്‍പ്പാടുകള്‍ ഇന്നും അതേപടി ചന്ദ്രനിലുണ്ട് . 1969 ജൂലൈ 20 ന് രാത്രി 8.17 ന് ഭൂമിയ്ക്ക് പുറത്ത് ആദ്യമായി പതിഞ്ഞ മനുഷ്യന്റെ കാല്‍പ്പാടുകള്‍ 50 വര്‍ഷങ്ങള്‍ക്കിപ്പുറവും മായാതെ അവിടെ കിടപ്പുണ്ട് .

ചന്ദ്രനില്‍ കാറ്റില്ലാത്തതു തന്നെ പ്രധാന കാരണം. കാറ്റില്ലാത്തതു കൊണ്ട് ചന്ദ്രനിലെ കാല്‍പ്പാടുകള്‍ നൂറ്റാണ്ടുകളോളം മായാതെ നില്‍ക്കും .ചന്ദ്രനില്‍ അന്തരീക്ഷമില്ല. അതുകൊണ്ട് തന്നെ ചന്ദ്രന്റെ ഉപരിതലത്തിലെ ചൂട് മാറിക്കൊണ്ടിരിക്കും. ഉച്ചയ്ക്ക് 100 ഡിഗ്രി സെല്‍ഷ്യസ് ആണെങ്കില്‍ രാത്രി മൈനസ് 173 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും .ചന്ദ്രനില്‍ മഴയില്ല. ഭൂമികുലുക്കങ്ങള്‍ പോലെയുള്ള ‘ചന്ദ്രകുലുക്ക’ ങ്ങളുമില്ല. അതുകൊണ്ട് , കാല്‍പ്പാടുകള്‍ മായ്ക്കാന്‍ ഒരു ശക്തിയും ചന്ദ്രനിലില്ല.

നാം ചന്ദ്രനിലാണ് താമസിക്കുന്നതെന്ന് വിചാരിക്കുക .എങ്കില്‍ കാറിലും ,ബൈക്കിലുമൊന്നും സഞ്ചരിക്കാന്‍ നമുക്ക് കഴിയില്ല. വായു ഇല്ലാത്തതു കൊണ്ട് അവിടെ എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുകയില്ല എന്നതു തന്നെ കാരണം .ജെറ്റ് എഞ്ചിനുകള്‍ മാത്രമെ ചന്ദ്രനില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ.

അടുത്ത് നിന്ന് സംസാരിച്ചാല്‍ പോലും കേള്‍ക്കില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ഇതിനും കാരണം വായുവില്ലാത്തതു തന്നെ. ഇനി റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വാര്‍ത്താവിനിമയം നടത്താമെന്നും തീരുമാനിച്ചാല്‍ , അതും നടക്കില്ല.
അയണോസ്ഫിയര്‍ എന്ന അന്തരീക്ഷ പാളി ഇല്ലാത്തതുകൊണ്ട് റേഡിയോ പ്രവര്‍ത്തിക്കില്ല. ചുരുക്കത്തില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ഉപരിതലത്തിന്റെ അടിയില്‍ കൂടി സഞ്ചരിക്കുന്ന തരംഗങ്ങള്‍ ഉപയോഗിക്കേണ്ടി വരും.

പൊടി നിറഞ്ഞതും, പരുപരുത്തതുമായ ചന്ദ്രന്റെ ഉപരിതലം, പകലത്തെ ചൂടും രാത്രിയിലെ കൊടും തണുപ്പും ..ഇതെല്ലാം ചില പ്രശ്‌നങ്ങള്‍ മാത്രമേ ആകുന്നുള്ളൂ എന്ന് സാരം. ഇതെല്ലാം ശാസ്ത്രം മറികടക്കുന്ന കാലം വിദൂരമല്ല.

ചന്ദ്രോപരിതലത്തിനിടയില്‍ ‘സെല്ലാറുകള്‍ ‘ കെട്ടി മനുഷ്യന്‍ അതിനുള്ളില്‍ കഴിഞ്ഞു കൂടാന്‍ കഴിയും എന്നാണ് ശാസ്ത്രഞജര്‍ കണക്ക് കൂട്ടുന്നത്. ഈ സെല്ലാറുകളുടെ താപനില മൈനസ് 30 ഡിഗ്രി സെല്‍ഷ്യസായി മറ്റമില്ലാതെ തുടരും. ഓക്‌സിജനും, വെള്ളമൊന്നും അവിടെ പ്രശ്‌നമായിരിക്കില്ല. കാരണം ചന്ദ്രനിലെ പാറകളില്‍ നിന്ന് ഇത് ധാരാളമായി കിട്ടും. പക്ഷേ കഠിനമായ തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ചൂടുപിടിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ അവിടെ ഏര്‍പ്പെടുത്തേണ്ടി വരും എന്നു മാത്രം.

Related post