• October 18, 2021

‘തട്ടാശ്ശേരി കൂട്ട’വുമായി അര്‍ജുന്‍ അശോകന്‍; ഫസ്റ്റ് ലുക്ക് പുറത്ത്

 ‘തട്ടാശ്ശേരി കൂട്ട’വുമായി അര്‍ജുന്‍ അശോകന്‍; ഫസ്റ്റ് ലുക്ക് പുറത്ത്

മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, ദി മെട്രോ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ചിത്രത്തിന്‌റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സന്തോഷ് ഏച്ചിക്കാനത്തിന്‌റെ തിരക്കഥയില്‍ അനൂപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിതിന്‍ സ്റ്റാന്‍സിലാവോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത് ചന്ദ്രന്‍ ആണ് സംഗീതം.

Related post