• June 20, 2021

ഡല്‍ഹിയില്‍ കരസേനാ കമാന്‍ഡര്‍മാര്‍ യോഗം ചേരുന്നു

 ഡല്‍ഹിയില്‍ കരസേനാ കമാന്‍ഡര്‍മാര്‍ യോഗം ചേരുന്നു

കരസേനാ കമാന്‍ഡര്‍മാര്‍ ഡല്‍ഹിയില്‍ യോഗം ചേരുന്നു. സേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ അധ്യക്ഷതയിലാണു യോഗം. ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം വിശദമായി ചര്‍ച്ച ചെയ്യും. ചൈന അതിര്‍ത്തിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വടക്കന്‍ സേനാ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ വൈ.കെ. ജോഷി അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിശദീകരിക്കും. വ്യോമ, നാവിക സേനാ മേധാവികളുമായും കരസേനാ കമാന്‍ഡര്‍മാര്‍ ചര്‍ച്ചകള്‍ നടത്തും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കമാന്‍ഡര്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കും. കഴിഞ്ഞ ഏപ്രിലില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗമാണിത്. കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു.

Related post