• November 30, 2021

കരസേന ദിനത്തില്‍ ജവാന്മാര്‍ക്ക് സല്യൂട്ട് നല്‍കി രമേശ് ചെന്നിത്തല

 കരസേന ദിനത്തില്‍ ജവാന്മാര്‍ക്ക് സല്യൂട്ട് നല്‍കി രമേശ് ചെന്നിത്തല

ഇന്ത്യയുടെ ധീരജവാന്മാര്‍ക്ക് കരസേനാ ദിനത്തില്‍ ആശംസയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിര്‍ത്തിയുടെ കാവല്‍ക്കാര്‍, നമ്മുടെ ജീവിതത്തിന്റെയും… നാടിന്റെ സുരക്ഷയ്ക്കായി ജീവന്‍ ബലിയായി സമര്‍പ്പിച്ചവരേയും രാജ്യത്തെ കുടുംബമായി കരുതി സേവിക്കുന്ന ധീരജവാന്മാര്‍ക്ക് ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട് എന്നാണ് തന്‌റെ ഫെയ്‌സ്ബുക്ക് പേജില്‍ അദ്ദേഹം എഴുതിയത്. പോസ്റ്റിന്‌റെ പൂര്‍ണ രൂപം കാണാം.

ഇന്ത്യയില്‍ ജനുവരി 15 ദേശീയ കരസേനാ ദിനം ആയി ആചരിക്കുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയതോടെ 1949 ജനുവരി 15-ന് ഇന്ത്യന്‍ കരസേനയുടെ ആദ്യത്തെ ഇന്ത്യന്‍ മേധാവിയായി ജനറല്‍ കരിയപ്പ അധികാരമേറ്റു. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് എല്ലാവര്‍ഷവും ജനുവരി 15-ന് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്.ധ1പ ഈ ദിവസം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ കരസേനയുടെ സൈനികാഭ്യാസ പ്രകടനങ്ങള്‍ നടക്കാറുണ്ട്

Related post