• June 19, 2021

പാകിസ്ഥാന്‍ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീര മൃത്യു

 പാകിസ്ഥാന്‍ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീര മൃത്യു

ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ സുന്ദര്‍ബാനി സെക്ടറില്‍ പാകിസ്ഥാന്‍ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീര മൃത്യു . വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു പാക് സേന നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലുമാണ് ജവാന്‍ കൊല്ലപ്പെട്ടത്.വ്യാഴാഴ്ച രാത്രി യാണ് സംഭവം

പൂഞ്ച് ജില്ലയുടെ ഗ്രൗണ്ട് സെക്ടറില്‍ വ്യാഴാഴ്ച രാത്രി വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചിരുന്നു .രാത്രി 10:45 ഓടെ പാക്കിസ്ഥാന്‍ യാതൊരു പ്രകോപനമില്ലാത്ത വെടിവെയ്പ്പ് നടത്തിയെന്നും ആക്രമണത്തില്‍ ഇന്ത്യ ശക്തമായിത്തന്നെ തിരിച്ചടിച്ചെന്നും പ്രതിരോധ വക്താവ് പറഞ്ഞു

രജൗറി ജില്ലയിലെ കലക്കോട്ട് മേഖലയില്‍ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഈ മേഖലയില്‍ സൈന്യം തിരച്ചില്‍ വ്യാപമാക്കിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Related post