• May 15, 2021

അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയന്ത്രണങ്ങളെ പാടുകയുള്ളു; കാശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരെ സൂപ്രീം കോടതി

 അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയന്ത്രണങ്ങളെ പാടുകയുള്ളു; കാശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരെ സൂപ്രീം കോടതി

ഇന്റര്‍നെറ്റ് ലഭ്യത അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തില്‍ പെടുമെന്ന് സുപ്രിം കോടതി. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയന്ത്രണങ്ങളെ പാടുകയുള്ളൂ. എതിരഭിപ്രായങ്ങള്‍ തടയാന്‍ നിരോധനാജ്ഞ പാടില്ല. വിവരങ്ങള്‍ പരമാവധി ആളുകളിലേക്കെത്തിക്കുകയാണ് പ്രധാനം. നിരോധനം പ്രഖ്യാപിച്ചതിന്റെ രാഷ്ട്രീയ ലക്ഷ്യം കോടതി പരിഗണിക്കുന്നില്ല. മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമെന്നും സുപ്രിം കോടതി പറഞ്ഞു. ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ ആറ് മാസം പിന്നിടുമ്പോഴാണ് സുപ്രീം കോടതി വിധി വരുന്നത്.

പ്രത്യേക പദവി നീക്കം ചെയ്ത് കേന്ദ്ര ഭരണ പ്രദേശം ആക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റ് നാലിന് അര്‍ദ്ധ രാത്രിയാണ് ജമ്മുകാശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കുകയും ആശയ വിനിമയ സംവിധാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഈ നടപടികളുടെ ഭരണഘടന സാധുതയിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുക. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍ തുടങ്ങിയവരാണ് ഹരജി നല്‍കിയത്.

Related post