• June 18, 2021

തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നതിനിടെ അരുവിക്കര ഡാം ഷട്ടര്‍ ഉയര്‍ത്തി

 തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നതിനിടെ അരുവിക്കര ഡാം ഷട്ടര്‍ ഉയര്‍ത്തി

തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നതിനിടെ അരുവിക്കര ഡാം ഷട്ടര്‍ ഉയര്‍ത്തി. മൂന്നാം ഷട്ടര്‍ 70 സെന്‍ി മീറ്ററും നാലാം ഷട്ടര്‍ ഒരു മീറ്ററും ഉയര്‍ത്തി. കരമന, കിള്ളിയാറിന് ഇരുകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മഴ കനക്കുകയാണ്. എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് 33.60 മീറ്ററിലെത്തിയ സാഹചര്യത്തില്‍ ബാരേജിന്റെ മൂന്ന് ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഡാമിന്റ ജലസംഭരണശേഷി 34.95 മീറ്റര്‍ ആണ്. ഇതേ തുടര്‍ന്ന് പെരിയാറിന്റെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

നാളെ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Related post