• October 26, 2021

സീറ്റ് വേണമെങ്കില്‍ ആദ്യം 10 കോടി തരൂ ,കെജ്​രിവാളിനെതിരെ ആരോപണവുമായി എം.എൽ.എ

 സീറ്റ് വേണമെങ്കില്‍ ആദ്യം 10 കോടി തരൂ ,കെജ്​രിവാളിനെതിരെ ആരോപണവുമായി  എം.എൽ.എ

ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ 10 കോടി ആവശ്യപ്പെട്ടതായി ആം ആദ്മി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന എം.എൽ.എ ആദർശ് ശാസ്ത്രി.

സീറ്റ് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ 10 മുതൽ 20 കോടി രൂപ വരെ തന്നാല്‍ മാത്രമെ സീറ്റ് നല്‍കൂ എന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം .തുടര്‍ന്ന്എ.എ.പി തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പിണങ്ങി ദ്വാരകയിൽനിന്നുള്ള എം.എൽ.എ ആയ ആദർശ് ഇന്നലെയാണ് കോൺഗ്രസിൽ ചേർന്നു.

മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ പേരമകനാണ് ആദർശ് ശാസ്ത്രി. ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. 11ന് വോട്ടെണ്ണും. 70 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്.

Related post