• November 27, 2021

കെജ്രിവാളിന് കൊവിഡ് ലക്ഷണം; പരിശോധന നാളെ

 കെജ്രിവാളിന് കൊവിഡ് ലക്ഷണം; പരിശോധന നാളെ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ നാളെ പരിശോധനയ്ക്കു വിധേയമായേകുമെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് അറിയിച്ചു. ഞായറാഴ്ച മുതല്‍ കെജ്രിവാളിന പനിയും തൊണ്ടവേദനയുമുണ്ട്. അതിനാല്‍ അദ്ദേഹം സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഡോക്ടറെ ഫോണില്‍ വിളിച്ചതനുസരിച്ച് ചൊവ്വാഴ്ച പരിശോധനയ്ക്കു വിധേയമാകാന്‍ നിര്‍ദേശമുണ്ടെന്നും വക്താവ് അറിയിച്ചു. ഞായറാഴ്ച സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിശദീകരിച്ചുകൊണ്ടു അരവിന്ദ് കെജ്രിവാള്‍ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. രാജ്യത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഡല്‍ഹി. ഇതുവരെ 28,936 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 812 പേര്‍ മരിക്കുകയും ചെയ്തു.

Related post