• June 19, 2021

ഇന്ത്യ-ചൈന സംഘര്‍ഷം: വര്‍ക്കിംഗ് സമിതിയുടെ യോഗങ്ങള്‍ എല്ലാ ആഴ്ചയും വിളിച്ചു ചേര്‍ക്കും

 ഇന്ത്യ-ചൈന സംഘര്‍ഷം: വര്‍ക്കിംഗ് സമിതിയുടെ യോഗങ്ങള്‍ എല്ലാ ആഴ്ചയും വിളിച്ചു ചേര്‍ക്കും

ഇന്ത്യ-ചൈനാ വര്‍ക്കിംഗ് സമിതിയുടെ യോഗങ്ങള്‍ എല്ലാ ആഴ്ചയും വിളിച്ചു ചേര്‍ക്കാന്‍ തീരുമാനം. സാമ്പത്തിക, വിദേശകാര്യ, പ്രതിരാധ മന്ത്രാലയങ്ങളിലെ ജോയന്റ് സെക്രട്ടറിമാര്‍ ഉള്‍പ്പെട്ടതാണ് ഗ്രൂപ്പ്. ഇതിനകം നടന്നു കഴിഞ്ഞ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനാണ്
ആദ്യഘട്ടത്തില്‍ സമിതി ഊന്നല്‍ നല്‍കുക. ഇതിനിടെ ഇന്തോ-ചൈനാ സംഘര്‍ഷത്തിലേക്ക് നേപ്പാളും കക്ഷി ചേരുകയാണെന്ന സംശയത്തിനിടെ ഇന്ത്യ 15,000 സൈനികരെ കൂടി അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ തീരുമാനിച്ചു.

അതേസമയം വര്‍ക്കിങ് മെക്കാനിസം ഓഫ് കോഡിനേഷന്‍ കോപ്പറേഷന്‍ യോഗത്തില്‍ ചൈനയുമായി ഉഭയകക്ഷി ചര്‍ച്ച തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. എല്ലാ ആഴ്ചയും യോഗം ചേരും. സൈനികരെ പിന്‍വലിക്കാനും ഏറ്റുമുട്ടല്‍ ഒഴിവാക്കാനുമുള്ള ചര്‍ച്ചയായിരിക്കും നടക്കുക. ചൈനയുടെ നടപടിക്ക് മറുപടിയായി ഇന്ത്യ കിഴക്കന്‍ ലഡാക്കില്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ കവചം വിന്യസിച്ചു. വിമാനങ്ങളും മിസൈലുകളും മിന്നല്‍ വേഗതയില്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആകാശ് മിസൈലുകള്‍ അടങ്ങുന്നതാണ് സന്നാഹം. ഇന്ത്യ 15000 സൈനികരെയും അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. തിരിച്ചടിക്കാന്‍ ഇന്ത്യക്കറിയാമെന്ന് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Related post