• October 22, 2021

ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത് എന്റെ മകള്‍ക്ക് നീതി ലഭിച്ചു

 ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത് എന്റെ മകള്‍ക്ക് നീതി ലഭിച്ചു

‘ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. ഇന്നത്തെ സൂര്യോദയം ഞങ്ങളെ സംബന്ധിച്ച് മകള്‍ക്ക് നീതി ലഭിച്ച പുത്തന്‍ സൂര്യോദയമാണ്. ഇന്ത്യയിലെ എല്ലാ പെണ്‍മക്കള്‍ക്കും ഇന്നത്തെ ദിവസം പുതിയ സൂര്യോദയമായിരിക്കും. എന്റെ മകളുടെ ആത്മാവിന് ശാന്തി ലഭിച്ചു.’ മകളെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ നാല് കുറ്റവാളികളെ തീഹാര്‍ ജയിലില്‍ തൂക്കിലേറ്റിയതിന് ശേഷം നിര്‍ഭയയുടെ അമ്മയുടെ വാക്കുകള്‍. ഏഴ് വര്‍ഷത്തിനപ്പുറം മകള്‍ക്ക് നീതി ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് നിര്‍ഭയയുടെ അമ്മ ആശാദേവി. ‘ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ഇനിയും തുടരും. വേദനയോടെയാണ് ഞങ്ങള്‍ കാത്തിരുന്നത്.’ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആശാദേവി പറഞ്ഞു.

‘ഞാനവളുടെ ഫോട്ടോയെ കെട്ടിപ്പിടിച്ചു. ആ മൃഗങ്ങളെ തൂക്കിലേറ്റിയെന്ന് അവളോട് പറഞ്ഞു. ഞാന്‍ എല്ലാവര്‍ക്കും നന്ദി പറയുന്നു. പരമോന്നത നീതിപീഠത്തിന്, സര്‍ക്കാരിന് എല്ലാവര്‍ക്കും. അവരുടെ എല്ലാ ഹര്‍ജികളും കോടതി തള്ളിക്കളഞ്ഞു. രാജ്യം നാണക്കേടില്‍ തലകുനിച്ച വര്‍ഷമായിരുന്നു 2012.’ ആശാദേവി പറഞ്ഞു. രാവിലെ 5.30 ക്കാണ് നിര്‍ഭയ കേസിലെ നാല് കുറ്റവാളികളായ പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരെ തൂക്കി’ലേറ്റിയത്.

‘നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വേദനാജനകമായിരുന്നു. അവസാനം ഞങ്ങള്‍ക്ക് നീതി ലഭിച്ചു.’ ആശാദേവി പറഞ്ഞു.

Related post