• June 18, 2021

ഇനിമുതല്‍ എടികെ-മോഹന്‍ ബഗാന്‍

 ഇനിമുതല്‍ എടികെ-മോഹന്‍ ബഗാന്‍

ഐഎസ്എല്‍ ക്ലബ് എടികെയും ഐലീഗ് ക്ലബ് മോഹന്‍ ബഗാനും ലയിച്ച് ഒരു ക്ലബായി മാറിയത് രണ്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു. വരുന്ന സീസണ്‍ മുതല്‍ ഐഎസ്എല്ലില്‍ തുടരാനാണ് ക്ലബിന്റെ തീരുമാനം. ഇപ്പോള്‍ ക്ലബിന്റെ പേരും തീരുമാനം ആയിട്ടുണ്ട്. എടികെ-മോഹന്‍ ബഗാന്‍ എന്നാവും ഈ ക്ലബ് അറിയപ്പെടുന്നതെന്ന് പ്രമുഖ കായിക മാധ്യമമായ ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പുതിയ പേരിലാവും ക്ലബ് ഐഎസ്എല്ലില്‍ കളിക്കുക. അതേ സമയം, വാര്‍ത്തക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.

എടികെ കൊല്‍ക്കത്തയുടെ ഉടമകളായ ആര്‍പിഎസ്ജി ഗ്രൂപ്പ് മോഹന്‍ ബഗാനെ വാങ്ങിയതോടെയാന് രണ്ട് ക്ലബുകളും ഒന്നായി മാറിയത്.

മൂന്ന് തവണ ലീഗ് ചാമ്പ്യന്മാരായ ചരിത്രമാണ് എടികെയ്ക്ക് ഉള്ളത്. 2014, 2016, 2019 സീസണുകളിലാണ് എടികെ ഐഎസ്എല്‍ ചാമ്പ്യന്മാരായത്. 2015ല്‍ സെമിഫൈനലിലും ടീം എത്തിയിരുന്നു. 130 വര്‍ഷങ്ങളുടെ പാരമ്പര്യവുമായി ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്ലബുകളില്‍ ഒന്നാണ് മോഹന്‍ ബഗാന്‍. അഞ്ച് തവണയാണ് ബഗാന്‍ ലീഗ് ജേതാക്കളായത്. ഫെഡറേഷന്‍ കപ്പ് 14 തവണയും ഡ്യൂറന്‍ഡ് കപ്പ് 16 തവണയും ക്ലബ് സ്വന്തമാക്കിയിട്ടുണ്ട്

20,90,266 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്

Related post