• July 28, 2021

ഓസ്ട്രേലിയന്‍ പൗരന്മാരെ ക്രിസ്തുമസ് ദ്വീപിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റാനൊരുങ്ങുന്നു

 ഓസ്ട്രേലിയന്‍ പൗരന്മാരെ ക്രിസ്തുമസ് ദ്വീപിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റാനൊരുങ്ങുന്നു

ചൈനയിലെ വുഹാനില്‍ നിന്നുള്ള നൂറുകണക്കിന് ഓസ്ട്രേലിയന്‍ പൗരന്മാരെ ക്രിസ്തുമസ് ദ്വീപിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റാനൊരുങ്ങുന്നു. ചാര്‍ട്ടേഡ് വിമാനം വഴി വുഹാനില്‍ നിന്നൊഴിപ്പിക്കുന്നവരെ രണ്ടാഴ്ചക്കാലയളവിലേക്ക് ഓസ്ട്രേലിയയുടെ വിദൂര ദ്വീപായ ക്രിസ്തുമസ് ഐലന്റിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ പാര്‍പ്പിക്കാനാണ് തീരുമാനം.

ഇതിനെതിരെ വലിയ പ്രതിഷേധമുയരുന്നുണ്ട്. പ്രതിഷേധ സൂചകമായി പലരും വുഹാനില്‍ തന്നെ തുടരാനുള്ള തീരുമാനവും മുന്‍പ് അറിയിച്ചിരുന്നു.

കുട്ടികളുള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടെന്നാണ് വിവരം. വുഹാനില്‍ നിന്ന് ആദ്യം പുറപ്പെടുന്ന വിമാനത്തില്‍ 89 കുട്ടികളുള്‍പ്പെടെ 243 ഓസ്ട്രേലിയന്‍ പൗരന്മാരാണുള്ളത്. വുഹാനില്‍ നിന്നുള്ള രണ്ടാമത്തെ വിമാനവും ഈ ആഴ്ച തന്നെ പുറപ്പെടും. എളുപ്പത്തില്‍ രോഗം പടരാനിടയുള്ളവരെയാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ അഭയാര്‍ത്ഥി കേന്ദ്രത്തിലേക്ക് മാറ്റുകയെന്ന് വിദേശകാര്യമന്ത്രി മാരിസ് പെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related post