• May 14, 2021

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്; ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇവര്‍

 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്; ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇവര്‍

റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്, റോജര്‍ ഫെഡറര്‍, എന്നിവരോടൊപ്പം ലോക ഒന്നാം നമ്പര്‍ വനിതാ താരം ആഷ്‌ലി ബാര്‍ട്ടിയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്‌റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

അതേസമയം നിലവിലെ ചാംപ്യന്‍ നവോമി ഒസാകയെയും വീനസ് വില്യംസിനെയും അട്ടിമറിച്ച കോകോ ഗോഫ് പുറത്തായി. യുഎസിന്റെ സോഫിയ കെനിനാണു കോകോ ഗോഫിന്റെ അട്ടിമറിക്കുതിപ്പിനു തടയിട്ടത് (67, 63, 60).

ഹംഗറിയുടെ മാര്‍ട്ടന്‍ ഫക്‌സോവിച്ചിനെ തോല്‍പിച്ചാണു സ്വിസ് താരം റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറിലെത്തിയത് (46, 61, 62, 62). ജോക്കോവിച്ച് ഡിയേഗോ ഷ്വാര്‍ട്ട്‌സ്മാനെ തോല്‍പിച്ചാണു ക്വാര്‍ട്ടര്‍ കണ്ടത് (63, 64, 64). നദാല്‍ നിക് കിര്‍ഗിയോസിനെ മറികടന്നു (63, 36, 76, 76).

മുന്‍ ചാംപ്യന്‍ ആഞ്ചലിക് കെര്‍ബര്‍ റഷ്യയുടെ അനസ്താസിയ പാവ്ലുചെങ്കോവയോടു തോറ്റു. മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്- യേലേന ഒസ്റ്റപെങ്കോ സഖ്യവും രോഹന്‍ ബൊപ്പണ്ണ നാദിയ കിച്‌നോക് സഖ്യവും പ്രീക്വാര്‍ട്ടറിലെത്തി.

Related post