• September 28, 2021

ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി; കളിക്കാരനുള്‍പ്പെടെ നിരവധിപേര്‍ക്ക് കൊവിഡ്

ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി. ഒരു കളിക്കാരനുള്‍പ്പെടെ ചെന്നൈ സംഘത്തിലെ  പന്ത്രണ്ടോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ഏകദിന-ടി20 ടീം അംഗമായ  വലംകയന്‍ മീഡിയം പേസര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഐപിഎല്‍ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ നല്‍കിയ റിപ്പോട്ടില്‍ പറയുന്നു. ഇതിന് പുറമെ ചെന്നൈ ടീം മാനേജ്മെന്റിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും സോഷ്യല്‍ മീഡിയ ടീമിലെ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ബാക്കിയുള്ളവരെല്ലാം സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളാണെന്നാണ് […]Read More

വിമാനങ്ങളില്‍ ഭക്ഷണം നല്‍കാന്‍ അനുമതി, മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാര്‍ക്ക്‌ വിലക്ക്

ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യാൻ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് അനുമതി നൽകി. ആഭ്യന്തര വിമാനങ്ങളിലെ യാത്രികർക്ക് പായ്ക്ക് ചെയ്ത ലഘു ഭക്ഷണങ്ങളും പാനിയങ്ങളും വിതരണം ചെയ്യാം. രാജ്യാന്തര വിമാനങ്ങളിൽ ചൂടുള്ള ഭക്ഷണവും നൽകാം. കോവിഡ് സാഹചര്യത്തിൽ നിർത്തിവെച്ച ആഭ്യന്തര വിമാന സർവീസ് മേയ് 25ന് പുനരാരംഭിച്ചതിന് ശേഷം വിമാനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുവദിച്ചിരുന്നില്ല. രാജ്യാന്തര വിമാനങ്ങളിൽ യാത്രയുടെ ദൈർഘ്യമനുസരിച്ച് പായ്ക്ക് ചെയ്ത തണുത്ത ഭക്ഷണങ്ങളും ലഘു ഭക്ഷണങ്ങളും മാത്രമേ നൽകിയിരുന്നുള്ളു. ഈ നിയന്ത്രണങ്ങളാണ് […]Read More

ഒമാനില്‍ വ​ട​ക്ക​ന്‍ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ ക​ന​ത്ത മ​ഴ

വ​ട​ക്ക​ന്‍ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ ക​ന​ത്ത മ​ഴ. ബു​റൈ​മി, ദാ​ഹി​റ, വ​ട​ക്ക​ന്‍ ശ​ര്‍​ഖി​യ, ദാ​ഖി​ലി​യ, തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലാ​ണ്​ വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ ശേ​ഷം മ​ഴ​യു​ണ്ടാ​യ​ത്. പ​ല​യി​ട​ത്തും ശ​ക്​​ത​മാ​യ കാ​റ്റിന്റെ അ​ക​മ്ബ​ടി​യോ​ടെ ക​ന​ത്ത മ​ഴ​യാ​ണ്​ പെ​യ്​​ത​ത്​. പ​ല​യി​ട​ത്തും വാ​ദി​ക​ള്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞൊ​ഴു​കി. ഇ​തേ തു​ട​ര്‍​ന്ന്​ മ​ണി​ക്കൂ​റു​ക​ള്‍ ഗ​താ​ഗ​തം സ്​​തം​ഭി​ച്ചു. ബു​റൈ​മി ഗ​വ​ര്‍​ണ​റേ​റ്റി​ലെ വാ​ദി​സാ-​ഹ​ഫീ​ത്ത്​ റോ​ഡി​ല്‍ നാ​ലി​ട​ത്താ​ണ്​ വാ​ദി​ക​ള്‍ രൂ​പ​പ്പെ​ട്ട​ത്. അതേസമയം ദാ​ഹി​റ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ നി​റ​ഞ്ഞൊ​ഴു​കി​യ വാ​ദി​യി​ല്‍ കു​ടു​ങ്ങി​യ മൂ​ന്നു​പേ​രെ ര​ക്ഷി​ച്ച​താ​യി സി​വി​ല്‍ ഡി​ഫ​ന്‍​സ്​ അ​റി​യി​ച്ചു. യ​ന്‍​ക​ല്‍ വി​ലാ​യ​ത്തി​ലെ വാ​ലി​യി​ലാ​ണ്​ കു​ട്ടി​ക​ള്‍ കു​ടു​ങ്ങി​യ​ത്. ഇ​വ​രെ അ​പ​ക​ട​മൊ​ന്നു​മി​ല്ലാ​തെ […]Read More

അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞ ബിജെപി: മുരളീധരന്‍ സംശയമുനയില്‍: സിപിഎം

ജനം ടിവി കോ–ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതു സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അതീവഗൗരവമുള്ളതെന്ന് സിപിഎം. കള്ളക്കടത്ത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന നിലപാടാണ് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരനും തുടക്കം മുതല്‍ സ്വീകരിച്ചത്. പ്രതികള്‍ക്ക്‌ പരോക്ഷ നിര്‍ദ്ദേശം നല്‍കുകയാണോ മുരളീധരന്‍ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ്‌ പുറത്തു വന്ന മൊഴിപകര്‍പ്പുകളെന്ന് സി.പി.എം ആരോപിച്ചു.  ശരിയായ അന്വേഷണം നടന്നാല്‍ പലരുടെയു നെഞ്ചിടിപ്പ്‌ കൂടുമെന്ന നിലപാട് ഇപ്പോള്‍ കൂടുതല്‍ ശരിയായിരിക്കുന്നു.  ജനം ടി.വിയ്ക്ക് ബി.ജെ.പിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി […]Read More

സച്ചിയുടെ സ്വപ്നം സഫലമാകുന്നു; തമിഴിൽ അയ്യപ്പനും കോശിയുമായി കാർത്തിയും പാർഥിപനും

സൂപ്പർഹിറ്റ് ചിത്രം അയ്യപ്പനും കോശി തമിഴ് റീമേക്കിൽ പാർഥിപനും കാർത്തിയും അഭിനയിക്കും. പൃഥ്വിരാജും ബിജു മേനോനും മത്സരിച്ച് അഭിനയിച്ച ചിത്രം തമിഴിലും ഹിന്ദിയിലും പുനര്‍നിര്‍മിക്കുമ്പോള്‍ ആ കഥാപാത്രങ്ങളായി ചിലരെ സച്ചി മനസില്‍ കണ്ടിരുന്നു. തമിഴില്‍ യുവതാരം കാര്‍ത്തിയുടെയും പാർഥിപന്റെയും പേരുകളായിരുന്നു സച്ചി തമിഴിൽ നിര്‍ദേശിച്ചത്. കോശിയായി കാര്‍ത്തിയായും അയ്യപ്പന്‍ നായരായി പാർഥിപനും. ഇപ്പോഴിതാ സച്ചിയുടെ സ്വപ്നം യാഥാർഥ്യമാകുന്നു. തമിഴികത്തു നിന്നും ഇതു സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവന്നുകഴിഞ്ഞു. എന്നാൽ സംവിധാനം ആരെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. […]Read More

‘മണിയറയിലെ അശോകൻ’ ട്രെയിലർ

വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിക്കുന്ന മണിയറയിലെ അശോകൻ ട്രെയിലർ പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് മണിയറയിലെ അശോകൻ. നവാഗതനായ ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവോണദിനമായ ആഗസ്റ്റ് 31ന് നെറ്റ്ഫ്ലിക്സിൽ ചിത്രം റിലീസിനെത്തുംRead More

ഡബിള്‍സ് ടെന്നീസിലെ ഇതിഹാസ ഇരട്ടകള്‍ വിരമിച്ചു

ഡബിള്‍സ് ടെന്നീസിലെ ഇതിഹാസ ജോഡികളായ ബ്രയാന്‍ സഹോദരങ്ങള്‍ വിരമിച്ചു. 42 വയസ്സുള്ള ബോബ് ബ്രയാന്‍, മൈക്ക് ബ്രയാന്‍ സഹോദരങ്ങള്‍ മൂന്ന് ദശാബ്ദത്തോളം നീണ്ട കരിയറില്‍ ഡബിള്‍സ് ടെന്നീസ് മത്സരങ്ങളില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നു. കഴിഞ്ഞ ആഴ്ച പുറത്ത് വന്ന യുഎസ് ഓപ്പണിന്റെ പട്ടികയില്‍ ബ്രയാന്‍ സഹോദരങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. ഡബിള്‍സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയം കൊയ്ത ടീമാണ് ബ്രയാന്‍മാരുടേത്. 26 സീസണുകളിലായി 119 ട്രോഫികള്‍ അവര്‍ നേടി. ഇതില്‍ നാല് ഗ്രാന്‍ഡ് സ്ലാമുകളും ഒമ്പത് എടിപി മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റുകളും […]Read More

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജി സന്നദ്ധത അറിയിച്ചു

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജി സന്നദ്ധത അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് പ്രാവശ്യം ആശുപത്രി സന്ദര്‍ശനം നടത്തിയതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഉദ്യോഗസ്ഥര്‍ ആബെയ്ക്ക് കാലാവധി പൂര്‍ത്തിയാക്കില്ലെന്ന ഊഹാപോഹങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ ഷിന്‍സോ ആബേ രണ്ടാം തവണയാണ് ജപ്പാന്‍ പ്രധാനമന്ത്രിയാന്നത്. 2006-07 ലാണ് അദ്ദഹേം ആദ്യമായി പ്രധാനമന്ത്രി പദത്തിലേക്ക് […]Read More

യുഎസിൽ നാശം വിതച്ച് ലോറ ചുഴലിക്കാറ്റ്

യുഎസിലെ ലൂസിയാനയില്‍ നാശം വിതച്ച് ലോറ ചുഴലിക്കാറ്റ്. നാലുപേര്‍ മരിച്ചു. ഒട്ടേറെ റോഡുകളില്‍ വെള്ളം കയറി. വന്‍ മരങ്ങള്‍ കടപുഴകിവീണു. നൂറ്റാണ്ടിലെ ഏറ്റവും കരുത്തുറ്റ ചുഴലിക്കാറ്റാണ്  ലൂസിയാന തീരത്ത് ആഞ്ഞടിച്ചത്. കനത്തകാറ്റില്‍ ഒരു കസിനോയുടെ മേല്‍ക്കൂര നിലംപൊത്തി. കാറ്റഗറി നാല് വിഭാഗത്തില്‍പെട്ട ലോറ ചുഴലിക്കാറ്റ് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതിയിലാണ്  ആഞ്ഞടിക്കുന്നത്. ലൂസിയാനയില്‍ അഞ്ചുലക്ഷത്തിലേറെ വീടുകളിലും ടെക്സസില്‍ ഒരുലക്ഷത്തിലേറെ വീടുകളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു. കെട്ടിടങ്ങള്‍ പലതും തകര്‍ന്നു. കാറ്റ് ആഞ്ഞടിക്കുന്നതിന് മുമ്പ് തന്നെ തീരപ്രദേശത്തെ ആളുകളെ […]Read More

തിരുവനന്തപുരം സ്വർണക്കടത്ത് : അനിൽ നമ്പ്യാരെ അടുത്തയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അനിൽ നമ്പ്യാരെ അടുത്തയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യും. ഇന്നലെയും അനിൽ നമ്പ്യാരെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ നൽകിയ മൊഴി വിശ്വസത്തിലെടുക്കാത്തതുകൊണ്ടാണ് കസ്റ്റംസ് അടുത്തയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് ഉപദേശം നൽകിയിട്ടില്ലെന്ന് അനിൽ നമ്പ്യാർ ഇന്നലെ മൊഴി നൽകിയിരുന്നു. സുഹൃത്തെന്ന നിലയിൽ മറുപടി നൽകുകയാണ് ചെയ്തത്. ബാഗിൽ സ്വർണമാണെന്ന് സ്വപ്ന പറഞ്ഞിരുന്നില്ലെന്നും സ്വപ്നയ്ക്ക് വേണ്ടി ആരേയും വിളിച്ചിട്ടില്ലെന്നും അനിൽ നമ്പ്യാർ പറഞ്ഞു. അനിൽ വസ്തുകൾ മറച്ച് വയ്ക്കുന്നതായി കസ്റ്റംസ് സംഘം […]Read More