• October 23, 2021

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം ;അന്വേഷണത്തിന് ഉത്തരവിട്ടു

സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപ്പിടിത്തവും സെക്രട്ടേറിയറ്റിലെ സുരക്ഷാ വീഴ്ചയും അന്വേഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പോരായ്മകള്‍ പരിഹരിച്ച് ശക്തിപ്പെടുത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സെക്രട്ടറിയേറ്റില്‍ നോര്‍ത്ത് സാന്റ് വിച്ച് ബ്ലോക്കില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും മന്ത്രിസഭായോഗം വിലയിരുത്തി. സുപ്രധാന രേഖകള്‍ സൂക്ഷിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇതിന് പുറമെ കെ.സുരേന്ദ്രന്‍ അടക്കമുള്ളവരും പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിന് അകത്ത് കയറുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇത് […]Read More

‘കൈലാസ രാജ്യത്ത് പൊകാന്‍ കൊതിയാകുന്നു ‘നിത്യാനന്ദയെ വാനോളം പുകഴ്ത്തി നടി മീര മിതുന്‍

ആള്‍ദൈവവും അന്താരാഷ്ട്ര കുറ്റവാളിയുമായ നിത്യാനന്ദയെ വാനോളം പുകഴ്ത്ത നടി മീര മിതുന്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് മീര നിത്യാനന്ദയെ പുകഴ്ത്തി രംഗത്തെത്തിയത്. നിത്യാനന്ദ സ്ഥാപിച്ചു എന്ന് അവകാശപ്പെടുന്ന കൈലാസ എന്ന രാജ്യത്ത് പൊകാന്‍ കൊതിയാകുന്നു എന്നും നടി കുറിച്ചു. “എല്ലാവരും അദ്ദേഹത്തെ കളിയാക്കുന്നു. എല്ലാവരും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു. എല്ലാവരും അദ്ദേഹത്തെ ഓടിക്കുന്നു. എല്ലാ മാധ്യമങ്ങളും അദ്ദേഹത്തിന് എതിര്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ഒരു രാജ്യം രൂപീകരിച്ചു, ദിനംപ്രതി ശക്തനാകുന്നു. കൈലാസ സന്ദര്‍ശിക്കാന്‍ കൊതിയാവുകയാണ്”, മീര കുറിച്ചു. താനാ സേര്‍ത്ത […]Read More

തമന്ന ഭാട്ടിയയുടെ മാതാപിതാക്കള്‍ക്ക് കൊവിഡ്

നടി തമന്ന ഭാട്ടിയയുടെ മാതാപിതാക്കള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്ക് കൊവിഡ് പോസിറ്റീവായ വിവരം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തമന്ന തന്നെയാണ് അറിയിച്ചത്. നേരിയ ലക്ഷണങ്ങളെ തുടര്‍ന്ന് കഴി‌ഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേ സമയം, തമന്നയുടെയും മറ്റു കുടുംബാംഗങ്ങളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്.Read More

എ.സി മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കോവിഡ്

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതേ തുടർന്ന് സെക്രട്ടേറിയറ്റ് അനകസ് 1 ലെ അഞ്ചാം നില അടച്ചു. എട്ടു പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയും ഓഫീസിലെ മറ്റ് ജീവനക്കാരും നിരീക്ഷണത്തിൽ പോയി. മന്ത്രിക്ക് കോവിഡ് ടെസ്റ്റ് നടത്തും. തിരുവനന്തപുരത്ത് അടുത്ത മൂന്ന് ആഴ്ചകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ ഇന്നലെ മുന്നറിയിപ്പ് […]Read More

സ്വര്‍ണ്ണക്കടത്ത് കേസ് ; ജനം ടി.വി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനം ടി.വി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കസ്റ്റംസ് ഉടന്‍ സമന്‍സ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. അതേദിവസം ഉച്ചയ്ക്കാണ് സ്വപ്നാ സുരേഷും അനില്‍ നമ്പ്യാരും ഫോണില്‍ നിരവധി തവണ ബന്ധപ്പെട്ടതായി പറയുന്നത്. സ്വപ്നയും അനില്‍ നമ്പ്യാരും പല തവണ നേരില്‍ […]Read More

തീപിടിത്തം അട്ടിമറി, യാദൃശ്ചികമല്ല: രമേശ് ചെന്നിത്തല

പ്രോട്ടോക്കോള്‍ ഓഫിസിലെ തീപിടിത്തം കേസ് അട്ടിമറിക്കാനും തെളിവുനശിപ്പിക്കാനും നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷം. സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പുക്കകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രേട്ടോക്കോള്‍ ഓഫീസില്‍ തീപിടിക്കാനുള്ള ഒരു സാധ്യതയുമില്ല. സെന്‍ട്രലെെസ്ഡ് എസി ഉള്ള സ്ഥലത്ത് ഒരു ഫാന്‍ കെട്ടിത്തൂക്കിയിരിക്കുന്നു.അവിടെ ഫാന്‍ ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ‘അവിശ്വാസ് മേത്ത’യായി മാറിയെന്നും ചെന്നിത്തല പരിഹസിച്ചു.  തീപിടിത്തം എന്‍.ഐ.എ അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.Read More

നീറ്റ് ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളുടെ സമ്മർദ്ദം മൂലം: കേന്ദ്രമന്ത്രി

കൊവിഡ് മഹാമാരിക്കിടയിലും നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള നിരന്തരമായ സമ്മർദ്ദം മൂലമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ വലിയ വിമർശം ഉയർന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ നിർദ്ദേശം. പരീക്ഷ നീളുന്നതിൽ വിദ്യാർത്ഥികൾ പരിഭ്രാന്തരായിരുന്നു. ജെഇഇ പരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡ് ഇതിനോടകം ഡൗൺലോഡ് ചെയ്ത 80 ശതമാനം വിദ്യാർത്ഥികളും പരീക്ഷ എഴുതുമെന്നും കേന്ദ്രമന്ത്രി ഡിഡി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.Read More

തരുണ്‍ ഗൊഗോയിക്ക് കോവിഡ്

അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൊഗോയി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്നലെ നടത്തിയ പരിശോധയിലാണ് കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്ബര്‍ക്കം നടത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.Read More

ഇന്നുമുതല്‍ കടകള്‍ രാത്രി 9 വരെ തുറക്കാം

 ഓണം പ്രമാണിച്ച്‌ ഇന്നുമുതല്‍ സെപ്തംബര്‍ രണ്ടു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി ഒൻപത് വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.Read More

സെക്രട്ടേറിയറ്റില്‍ തീപിടിത്തം;ഫയലുകള്‍ കത്തിനശിച്ചു

സെക്രട്ടേറിയറ്റില്‍ തീപിടിത്തം. പൊതുഭരണ വകുപ്പ് ഓഫീസിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ തീപിടുത്തമുണ്ടായത്. ഫയലുകള്‍ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. ജനല്‍ കര്‍ട്ടനുകളും കലണ്ടറുകളും കത്തിയിട്ടുണ്ട്. സംഭവമുണ്ടായ ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ അണച്ചു. തീ നിയന്ത്രണവിധേയമായതായാണ് വിവരം. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സമീപവാസികള്‍ വിവരമറിയിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നണ് സൂചന.Read More