• October 23, 2021

വൈഗ വധം: ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന സാനുവിന്റെ മൊഴി കള്ളം

കൊച്ചി: വൈഗയെ കൊന്ന ശേഷം താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന പിതാവ് സാനു മോഹന്റെ മൊഴി കള്ളമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സാനു ഗോവയില്‍ താമസിച്ച റിഗോ ഹോട്ടല്‍ പൊലീസ് പരിശോധിച്ചു. ആത്മഹത്യയ്ക്കായി എലിയെ കൊല്ലുന്ന വിഷബിസ്‌ക്കറ്റ് വാങ്ങിയെന്നു പറഞ്ഞ മെഡിക്കല്‍ ഷോപ്പിലും ഹോട്ടലിലും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കള്ളമാണെന്ന് വ്യക്തമായത്. തൃക്കാക്കര സി.ഐ കെ. ധനപാലന്റെ നേതൃത്വത്തിലാണ് സാനുവുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ഹോട്ടലില്‍ വച്ച് മദ്യത്തില്‍ കലര്‍ത്തി വിഷബിസ്‌ക്കറ്റ് കഴിച്ചെന്നും പിന്നീട് കൈ മുറിച്ച് ആത്മഹത്യയ്ക്ക് […]Read More

കൊവിഡ്:പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ മാറ്റണമെന്ന് ആവശ്യം

കോഴിക്കോട്: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്ലസ്ടു പ്രായോഗിക പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും. ഒരേ ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പൊതുവായി ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. 28 മുതലാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങുന്നത്. ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഇത്തവണ സ്‌കൂളുകളിലെത്തി സയന്‍സ് വിഷയങ്ങളില്‍ പ്രായോഗിക പഠനം നടത്താനായിട്ടില്ല. അതിനാല്‍ ഇത്തവണ പ്രായോഗിക പരീക്ഷ അപ്രസക്തമാണെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും പറയുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കുകയെങ്കിലും വേണമെന്നാണ് ഇവരുടെ ആവശ്യം.Read More

ഭാരത് ബയോടെക് കൊവാക്സിന്റെ വില പ്രഖ്യാപിച്ചു

കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ വില ഭാരത് ബയോ ടെക് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസിനു 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 1200 നിരക്കിലുമാണ് വാക്സിൻ ലഭ്യമാകുക. 5 മുതൽ 20 ഡോളർ വരെയാണ് കയറ്റു മതി നിരക്ക്. മറ്റൊരു വാക്സിനായ കൊവിഷീൽഡിന്റ ഇരട്ടിയോളം വിലക്കാണ് കൊവാക്സിൻ പൊതു വിപണിയിൽ എത്തുന്നത്. കൊവിഷീൽഡിന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉയർന്ന വില ഈടാക്കുന്നു എന്ന വിമർശനങ്ങൾക്കിടെയാണ്, കോവക്സിനു അതിന്റെ ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഷീൽഡ് വാക്സിൻ സംസ്ഥാനങ്ങൾക്ക് […]Read More

ആശങ്കയിലാക്കി കണ്ണൂരിൽ ഡെങ്കിപ്പനി

കണ്ണൂർ ജില്ലയിൽ കൊവിഡ് വ്യാപനത്തിനൊപ്പം ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നു. ജില്ലയിൽ പത്തൊൻപത് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിലെ യുവാവ് മരിച്ചതായും വിവരമുണ്ട്. ഇതേ തുടർന്ന് ആരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കൊവിഡിനൊപ്പം ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.Read More

എറണാകുളത്ത് കൊവിഡ് നിയന്ത്രണം ശക്തമാക്കി പൊലീസ്

കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസ്. നിയന്ത്രണങ്ങൾ പാലിക്കാത്തതിനാൽ ജില്ലയിൽ മാത്രം പിഴയടച്ചത് 8000 പേരാണ്. 232 പേർക്കെതിരെ പകർച്ചാവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തു. ആലുവ റൂറൽ മേഖലയിൽ കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് 110 പേർക്കെതിരെ കേസെടുത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലയായി എറണാകുളം മാറിയിരിക്കുകയാണ്. ജില്ലയിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. 21 പേരിൽ ഒരാൾക്ക് കൊവിഡ് ബാധ എന്ന നിലയിൽ സ്ഥിതിയെന്നാണ് റിപ്പോർട്ടുകൾ. ജില്ലയിലെ ജനസംഖ്യയുടെ […]Read More

ചെന്നിത്തലയുടെ കൂടെയുണ്ടായിരുന്നവര്‍ ഗൂഢാലോചന നടത്തി: ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി

ആഴക്കടല്‍ മത്‌സ്യബന്ധനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നിത്തലയുടെ കൂടെ ഇപ്പോഴുള്ളവരും മുന്‍‌പുണ്ടായിരുന്നവരും ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചനയില്‍ ‘ദല്ലാള്‍’ എന്നറിയപ്പെടുന്നയാളും ഉള്‍പ്പെട്ടു – മുഖ്യമന്ത്രി ആരോപിച്ചു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തെറ്റായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഒരു തെറ്റിദ്ധാരണ പരത്തിയാല്‍ അവര്‍ അതിനെ വികാരപരമായി എടുക്കും. അതായിരുന്നു ഈ ഗൂഢാലോചനയുടെ ലക്ഷ്യം. ‘ദല്ലാള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ആള്‍ ഇതില്‍ ഇടപെട്ടു എന്നാണ് കേള്‍ക്കുന്നത്.Read More

തിരഞ്ഞെടുപ്പ്: ഏപ്രില്‍ ആറിന് പൊതു അവധി പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്തെസര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വോട്ടര്‍ പട്ടികയില്‍ പേരു വന്നിട്ടുള്ളതും എന്നാല്‍ ആ ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഇതര […]Read More

എല്ലാവര്‍ക്കും ഒരു കോടി രൂപ, ചെറിയ ഹെലിക്കോപ്റ്റര്‍: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക

വിചിത്രമായ പ്രകടനപത്രിക പുറത്തിറക്കി തമിഴ്‌നാട് നിയമസഭാ മത്സരാര്‍ത്ഥി. എല്ലാവര്‍ക്കും ചന്ദ്രനില്‍ പോകാം, ഒരു കോടി രൂപ ലഭിക്കും, പിന്നെ ചെറിയ ഹെലിക്കോപ്റ്ററും വീട്ടമ്മമാരുടെ ജോലി കുറയ്ക്കാന്‍ റോബോട്ടും ഉണ്ട്. ഇതുകൂടാതെ മൂന്നുനില വീടും കല്യാണത്തിനുള്ള ആഭരണങ്ങളും പ്രകടന പത്രികയില്‍ ഉണ്ട്. തമിഴ്‌നാട്ടില്‍ മധുര സൗത്തില്‍ നിന്ന് മത്സരിക്കുന്ന തുലാം ശരവണിന്റേതാണ് പ്രകടനപത്രിക.Read More

സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡി‌എഫിന് കഴിഞ്ഞില്ല: എ കെ ആന്‍റണി

നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകളെ സ്ഥാനാര്‍ത്ഥികളായി വേണ്ടത്ര പരിഗണിക്കാന്‍ യു ഡി എഫിന് കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ലതിക സുഭാഷിന്റെ പ്രതിഷേധം അടഞ്ഞ അധ്യായമാണെന്നും ആന്റണി പറഞ്ഞു. ശബരിമല പ്രശ്നം വഷളാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്നും സ്ത്രീകള്‍ ഏപ്രില്‍ ആറിന് പ്രതികരിക്കുമെന്നും ആന്റണി വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് കൂട്ട നേതൃത്വമാണുള്ളത്. ക്യാപ്ടന്മാരുടെ ക്യാപ്ടന്‍ ആരാണെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം – ആന്റണി വ്യക്തമാക്കി.Read More

കെ. സുരേന്ദ്രന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ വ്യാജമെന്ന് ആക്ഷേപം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ വ്യാജമെന്ന് ആക്ഷേപം. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സുരേന്ദ്രന്‍ പരീക്ഷ വിജയിച്ചിട്ടില്ലെന്നാണ് വിവരാവകാശരേഖകളില്‍ നിന്നും വ്യക്തമാകുന്നത്. 1987-90 ബാച്ചില്‍ സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന് ബി.എസ്.സി ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍, ഗുരുവായൂരപ്പന്‍ കോളജിലെ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്ന സുരേന്ദ്രന്‍ പരീക്ഷ പാസായിട്ടില്ലെന്നാണ് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവനില്‍നിന്നുള്ള വിവരാവകാശരേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. കാലിക്കറ്റ് സര്‍വകലാശാല നല്‍കിയ […]Read More