• September 28, 2021

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ […]Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : ഉടമയുടെ രണ്ട് മക്കൾ പിടിയിൽ

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ റോയ് ഡാനിയലിന്റെ രണ്ട് മക്കൾ പിടിയിലായി. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് പിടിയിലായത്. ഇവരെ കേരള പൊലീസിന് കൈമാറും. റിനു മറിയം തോമസ് കമ്പനി സിഇഒ ആണ്. റിയ ആൻ തോമസ് ഡയറക്ടർ ബോർഡ് അംഗമാണ്. അതേസമയം, പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ കോന്നിയിലെ ആസ്ഥാനത്ത് ജപ്തി നടപടികൾ ആരംഭിച്ചു. നിക്ഷേപകന്റെ പരാതിയിൽ സബ് കോടതി നോട്ടിസ് പതിച്ചിട്ടുണ്ട്. […]Read More

സായുധ സേനയിലെ നിയമനത്തിൽ ഡിജിപിയെ തിരുത്തി ആഭ്യന്തരവകുപ്പ്

സായുധ സേനയിലെ അസിസ്റ്റന്റ് കമാൻഡന്റുമാരുടെ നിയമനത്തിൽ ഡിജിപിയെ തിരുത്തി ആഭ്യന്തരവകുപ്പ്. സർവീസ് റൂൾ ലംഘിച്ച് ഡിജിപി നിയമനം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. വർക്കിംഗ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി ഡിജിപി നടത്തിയ അഞ്ച് പേരുടെ നിയമനങ്ങൾ ആഭ്യന്തരവകുപ്പ് റദ്ദാക്കി. സായുധ സേനയിലെ അഞ്ച് ഇൻസ്‌പെക്ടർമാർക്ക് അസിസ്റ്റന്റ് കമാൻഡന്റുമാരായി സർക്കാർ അടുത്തിടെ സ്ഥാനക്കയറ്റം നൽകിയിരുന്നു. ഭരണപരമായ ആവശ്യങ്ങൾ പരിഗണിച്ച് വിവിധ ബറ്റാലിയനുകളിലേക്ക് ഇവരെ നിയമിക്കുകയും ചെയ്തു. എന്നാൽ വർക്കിംഗ് അറേഞ്ച്‌മെന്റിന്റെയും ഉദ്യോഗസ്ഥരുടെ സൗകര്യവും കണക്കിലെടുത്ത് അഞ്ച് പേരെയും ഡിജിപി ലോക്‌നാഥ് […]Read More

അവസാനവർഷ സർവകലാശാല പരീക്ഷകൾക്ക് അനുമതി നൽകി സുപ്രിംകോടതി

അവസാനവർഷ സർവകലാശാല പരീക്ഷകൾക്ക് അനുമതി നൽകി സുപ്രിംകോടതി. പരീക്ഷകൾ നടത്തമെന്ന യുജിസി നിലപാടിന് സുപ്രിംകോടതി അംഗീകാരം നൽകി. യുജിസി മാർഗനിർദേശങ്ങൾ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തള്ളിയത്. എല്ലാ സംസ്ഥാനങ്ങളും പരീക്ഷ നടത്തണമെന്ന് സുപ്രിംകോടതി പറയുന്നു. അതിന് കഴിയാത്ത സാഹചര്യമുള്ളവർ യുജിസിയെ സമീപിക്കണം. പരീക്ഷ നടത്താതെ കുട്ടികളെ പ്രമോട്ട് ചെയ്യാൻ പറ്റില്ല. സംസ്ഥാനങ്ങളിലെ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റികൾക്ക് പരീക്ഷ റദ്ദാക്കാൻ പറയാൻ കഴിയും. പക്ഷേ മുൻ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി […]Read More

തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കൊവിഡ് ഒരു കാരണമല്ല: സുപ്രിംകോടതി

തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കൊവിഡ് ഒരു കാരണമല്ലെന്ന് സുപ്രിംകോടതി. കൊവിഡ് സാഹചര്യത്തിൽ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നടത്തരുതെന്ന ഹർജി തള്ളികൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. കൊവിഡ് മുക്തമാകുന്നത് വരെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുതെന്ന പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കൊവിഡ് ഒരു കാരണമല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുചെയ്യണമെന്ന് നിർദേശം നൽകാൻ കോടതിക്ക് കഴിയില്ല. കമ്മീഷൻ എല്ലാവശവും പരിശോധിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പോലും ഇറങ്ങാത്ത സാഹചര്യത്തിലുള്ള ഹർജി അനവസരത്തിലുള്ളതാണെന്നും ജസ്റ്റിസ് […]Read More

ആലപ്പുഴയിൽ മൂന്ന് ദിവസത്തിനിടെ 31 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

വെല്ലുവിളി നേരിട്ട് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം. ആലപ്പുഴയിൽ മൂന്ന് ദിവസത്തിനിടയിൽ 31 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെ 31 പേർക്കാണ് മൂന്ന് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിൽ ഉള്ള ജീവനക്കാർ കൂടി നിരീക്ഷണത്തിൽ പോകുന്നതോടെ ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ആശങ്കയിലാണ് അധികൃതർ. തീവ്ര കൊവിഡ് ലക്ഷണമുള്ള രോഗികളെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മുന്നറിയിപ്പ് ഇല്ലാതെ സാലറി ചലഞ്ചിൽ പണം […]Read More

‘അതിജീവനം കേരളീയം’ പദ്ധതിയുമായി സര്‍ക്കാര്‍

കുടുംബശ്രീ വഴി 50,000 പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍ നല്‍കുന്നതിനായി ‘അതിജീവനം കേരളീയം’ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ലോക്കല്‍ എംപ്ലോയ്‌മെന്റ്് അഷ്വറന്‍സ് പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക. റീബില്‍ഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാന്‍ ഫണ്ടിനത്തിലായി 20.50 കോടി രൂപയുമാണ് ഈ പദ്ധതിക്കായി ചെലവഴിക്കുക. ഈ പദ്ധതിക്ക് പ്രധാനമായും അഞ്ച് ഉപഘടകങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 10,000 യുവതീ യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ഈ […]Read More

പാലിയേക്കര ടോൾ പ്ലാസയിൽ വീണ്ടും ടോൾ നിരക്ക് വർധിപ്പിച്ചു

പാലിയേക്കര ടോൾ പ്ലാസയിൽ വീണ്ടും ടോൾ നിരക്ക് വർധിപ്പിച്ചു. ബസുകൾക്കും ചരക്ക് വാഹനങ്ങൾക്കുമാണ് ടോൾ നിരക്ക് വർധിപ്പിച്ചത്. ഈ വാഹനങ്ങൾക്ക് അഞ്ച് രൂപയാണ് കൂട്ടുന്നത്. സെപ്തംബർ ഒന്നുമുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറാണ് ടോൾ നിരക്ക് വർധിപ്പിച്ചത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. കരാർ പ്രകാരമുള്ള പ്രവൃത്തികൾ ചെയ്യാതെ അനധികൃതമായാണ് ടോൾ പിരിക്കുന്നതെന്നും 104 കോടിയുടെ അഴിമതി നടന്നുവെന്നും കാണിച്ച് സിബിഐ കേസെടുത്തിരിക്കുന്നതിനിടെയാണ് നിരക്ക് വർധിപ്പിക്കാനുള്ള നീക്കംRead More

കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകൾ ആരംഭിച്ചു

കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകൾ ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങളോടെയാണ് സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് സർവീസ് നടക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ദീർഘദൂര സർവീസുകൾ ഓണാവധികൾ കണക്കിലെടുത്താണ് പുനഃരാരംഭിച്ചത്. സെപ്തംബർ രണ്ടുവരെയാണ് പൊതുഗതാഗതത്തിന് അനുമതി നൽകിയിട്ടുള്ളത്. ഓൺലൈൻ റിസർവേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ദീർഘദൂര യാത്ര ചെയ്യാനാവുക. ടിക്കറ്റുകൾ www.online.keralartc.com വെബ്‌സൈറ്റിൽ ലഭ്യമാണ്.Read More

നീറ്റ്, ജെഇഇ പരീക്ഷകൾക്കായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി

നീറ്റ്, ജെഇഇ പരീക്ഷകൾക്കായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ആകെ 660 കേന്ദ്രങ്ങലാണ് പരീക്ഷയ്ക്കായി ഉണ്ടാകുക. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി മാസ്‌ക്, കൈയുറ, സാനിറ്റൈസർ, തെർമൽ സ്‌കാനർ എന്നിവ തയ്യാറായതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. അതേസമയം, കൊവിഡ് കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രിംകോടതിയിൽ ഇന്ന് ഹർജി സമർപ്പിച്ചേക്കും. കോൺഗ്രസ് ഇന്ന് രാജ്യവ്യാപകപ്രക്ഷോഭത്തിനും ഒരുങ്ങുകയാണ്. സെപ്തംബർ ഒന്നാം തീയതി മുതൽ ആറാം തീയതി വരെയാണ് ജെഇഇ പരീക്ഷ. നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിക്കൊണ്ട് […]Read More