• October 26, 2021

അയോധ്യയില്‍ മുസ്ലീം പള്ളിയ്ക്കായുള്ള അഞ്ച് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍

 അയോധ്യയില്‍ മുസ്ലീം പള്ളിയ്ക്കായുള്ള അഞ്ച് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍

അയോധ്യയില്‍ മുസ്ലീം പള്ളിയ്ക്കായുള്ള ഭൂമി കണ്ടെത്തി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. പള്ളി നിര്‍മ്മിക്കാന്‍ ആവശ്യമായ 5 ഭൂമികളാണ് യു പി സര്‍ക്കാര്‍ അയോധ്യയില്‍ കണ്ടെത്തിയിരിക്കുന്നത്. അയോധ്യയിലെ തര്‍ക്ക ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിനും പകരമായി 5 ഏക്കര്‍ ഭൂമി മുസ്ലീങ്ങള്‍ക്കു പള്ളി പണിയാനും നല്‍കാമെന്നാണ് സുപ്രീം കോടതി വിധി അനുസരിച്ചാണിത്.

മിര്‍സാപുര്‍, ഷംഷുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലാണ് ഭൂമി കണ്ടെത്തിയത്. പവിത്രമായി കണക്കാക്കപ്പെടുന്ന 15 കിലോ മീറ്റര്‍ ചുറ്റളവിലുള്ള ‘പഞ്ച്കോസി പരിക്രമ’യ്ക്കു പുറത്താണ് ഈ സ്ഥലങ്ങള്‍. സുപ്രീം കോടതി വിധി പ്രകാരം, ഈ ഭൂമി മുസ്ലീം പള്ളി നിര്‍മ്മിക്കാനായി സുന്നി വഖഫ് ബോര്‍ഡിന് നല്‍കണം. നവംബര്‍ 9 നാണ് അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. വിധിയ്ക്കെതിരെ സമര്‍പ്പിച്ച 18 പുന:പരിശോധന ഹര്‍ജികളും സുപ്രീം കോടതി ഡിസംബര്‍ 12 ന് തള്ളിയിരുന്നു.

ക്ഷേത്രനിര്‍മാണവും മറ്റ് പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഒരു ട്രസ്റ്റി രൂപീകരിച്ചുകഴിഞ്ഞാല്‍ സര്‍ക്കാര്‍ ഈ പ്ലോട്ടുകള്‍ സുന്നി വഖഫ് ബോര്‍ഡിന് കൈമാറും. അതേ സമയം ഈ ഭൂമി ഏറ്റെടുക്കണോ എന്ന കാര്യത്തില്‍ സുന്നി വഖഫ് ബോര്‍ഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Related post