• October 23, 2021

ആരാധികയ്ക്ക് ജന്മദിന സമ്മാനം നല്‍കി ആയുഷ്മാന്‍

 ആരാധികയ്ക്ക് ജന്മദിന സമ്മാനം നല്‍കി ആയുഷ്മാന്‍

ആരാധികയുടെ ജന്മദിനത്തില്‍ പാട്ടു പാടി സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. നാല്‍പത്തിയൊമ്പതുകാരിയായ ആരാധികയുടെ മക്കള്‍ സമൂഹമാധ്യമത്തിലൂടെ നടത്തിയ അഭ്യര്‍ത്ഥന ഏറ്റെടുത്താണ് താരത്തിന്റെ സര്‍പ്രൈസ്. ആരാധികയെ സന്തോഷിപ്പിക്കാന്‍ ആയുഷ്മാന്‍ ഖുറാന നടത്തിയ ശ്രമത്തെ നിരവധി പേര്‍ പ്രശംസിച്ചു. ആയുഷ്മാന്‍ ഖുറാനയുടെ ആരാധികയായ മോണയ്ക്കാണ് സര്‍പ്രൈസ് ജന്മദിനാശംസ ലഭിച്ചത്.

രാജ്യത്ത് ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങാനോ സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാനോ മോണയ്ക്കു സാധിച്ചില്ല. മോണയുടെ മക്കളായ കാവ്യയും ജാന്‍വിയും അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാമോയെന്ന് സമൂഹമാധ്യമത്തിലൂടെ ആയുഷ്മാനോട് അഭ്യര്‍ഥിക്കുകയായിരുന്നു. അമ്മ താരത്തിന്റെ കടുത്ത ആരാധികയാണെന്ന് ഇരുവരും പറഞ്ഞു.

ആയുഷ്മാന്‍ ഖുറാനയുടെ വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. താരത്തിന്റെ ഹൃദ്യമായ സമീപനത്തെ പ്രശംസിച്ച് നിരവധി പേരാണ് പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയത്

Related post