• July 27, 2021

തമ്മിലടിച്ച് “അയ്യപ്പനും കോശിയും”

 തമ്മിലടിച്ച് “അയ്യപ്പനും കോശിയും”

അനാര്‍ക്കലിക്ക് ശേഷം സച്ചി, പൃഥ്വിരാജ്, ബിജു മേനോന്‍ ടീം ഒരുമിക്കുന്ന അയ്യപ്പനും കോശിയും സിനിമയുടെ ട്രെയിലര്‍ പുറത്ത്. തിരക്കഥാകൃത്തായ സച്ചി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായി വ്യത്യസ്ത ലുക്കില്‍ ബിജു മേനോനും പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് പോന്ന ഹവീല്‍ദാര്‍ കോശിയായി പൃഥ്വിയുമെത്തുന്ന ചിത്രത്തില്‍ രഞ്ജിത്ത് പൃഥ്വിയുടെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ടൊവീനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ചേര്‍ന്ന് സമൂഹ മാധ്യമത്തിലൂടെ ട്രെയിലര്‍ പുറത്തിറക്കി.

നാല് വര്‍ഷത്തിന് ശേഷം സച്ചി ഒരുക്കുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജന്‍, സാബു മോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. സംവിധായകന്‍ രഞ്ജിത്തിന്റെ നിര്‍മാണ- വിതരണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ച്ചേഴ്സാണ് നിര്‍മാണം. സംഗീതവും പശ്ചാത്തല സംഗീതവും ജേക്‌സ് ബിജോയ്, ക്യാമറ- സുദീപ് ഇളമണ്‍. പാലക്കാടും അട്ടപ്പാടിയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Related post