• November 30, 2021

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി ബി എസ് തിരുമേനി

 തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി ബി എസ് തിരുമേനി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി ബി എസ് തിരുമേനിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ്. കമ്മീഷണറായി നിയമിക്കേണ്ടവരുടെ പാനല്‍ കൈമാറാന്‍ സുപ്രീം കോടതി നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ബി എസ് തിരുമേനിയുടെയും ശബരിമല അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് എന്‍ എസ് കെ ഉമേഷിന്‌റെയും പേരുകള്‍ സുപ്രീം കോടതിയ്ക്ക് ഇന്ന് കൈമാറിയിരുന്നു. ഇതില്‍ നിന്ന് സുപ്രീം കോടതിയാണ് തിരുമേനിയെ തെരെഞ്ഞെടുത്തത്.
കമ്മീഷണര്‍ നിയമനവുമായി നല്‍കിയ ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെയാണ് തിരുമേനിയുടെ നിയമനം. ഹര്‍ജിയില്‍ അന്തിമവാദം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് ആര്‍ ഭാനുമതിയും എ എസ് ബൊപ്പണ്ണയും അടങ്ങിയ ബെഞ്ച് അറിയിച്ചു.
നിലവില്‍ കമ്മീഷണറായ എം ഹര്‍ഷന് മറ്റ് ജോലി തിരക്കുകള്‍ കൂടി ഉള്ളതിനാല്‍ പുതിയ കമ്മീഷണറെ നിയമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Related post