• July 28, 2021

‘പണം കിട്ടിയാൽ ജെഎന്‍യു വിദ്യാർത്ഥികൾ മിണ്ടാതിരിക്കും’ വിദ്യാർത്ഥികളെ പരിഹസിച്ച് ബാബാ രാംദേവ്

 ‘പണം കിട്ടിയാൽ ജെഎന്‍യു വിദ്യാർത്ഥികൾ മിണ്ടാതിരിക്കും’ വിദ്യാർത്ഥികളെ പരിഹസിച്ച്  ബാബാ രാംദേവ്

ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്നും ,. പണം കിട്ടിയാല്‍ കാമ്പസിനുള്ളില്‍ അവര്‍ മിണ്ടാതിരിക്കുമെന്നും യോഗഗുരു ബാബാ രാംദേവ് .

ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്, ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍ഷന്‍ സ്‌കീം കൊണ്ടുവരണം. അങ്ങനെയെങ്കില്‍ അവര്‍ക്ക് കാമ്പസില്‍ മിണ്ടാതിരുന്നു പഠനത്തില്‍ ശ്രദ്ധിക്കാന്‍ സാധിക്കുമെന്നും വിദ്യാര്‍ത്ഥികളെ പരിഹസിച്ചു കൊണ്ട് രാംദേവ് പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച രാംദേവ്, അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു. ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് പിന്നില്‍ വിദേശ ശക്തികളാണെന്നാണ് രാംദേവ് പറഞ്ഞത്.

“ഒരു നേതാവിനോ രാഷ്ട്രീയ പാർട്ടിക്കോ ഏതെങ്കിലും വ്യക്തിയുടെ പൗരത്വം കവർന്നെടുക്കാനാവില്ല. ചില സംഘടനകൾ അത് ഏറ്റെടുത്ത് , ആളുകൾ റോഡുകളിൽ പ്രതിഷേധിക്കുകയോ പൊതു സ്വത്ത് നശിപ്പിക്കുകയോ ചെയ്യരുത്,” രാംദേവ് പറഞ്ഞു.

ജനസംഖ്യ വർദ്ധിക്കാതിരിക്കാൻ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്കെതിരെ സർക്കാർ ശിക്ഷാനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.”രണ്ടിൽ കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നവരെ ശിക്ഷിക്കണം . അദ്ദേഹത്തിന്റെ വോട്ടവകാശം എടുത്തുകളയണം; മൂന്നാമത്തെ കുട്ടിയുടെ വോട്ടവകാശവും എടുത്തുകളയണമെന്നും രാംദേവ് പറഞ്ഞു.

പതഞ്ജലി ആയുർവേദ ലിമിറ്റഡ് ഭക്ഷ്യ എണ്ണ ഉൽ‌പാദന സ്ഥാപനമായ രുചി സോയ ഏറ്റെടുത്തതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് രാംദേവ് വിവാദ പരാമർശങ്ങൾ നടത്തിയത്.

Related post